താൾ:GkVI259.pdf/171

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 157 —

ഇവിടെയൊക്ക പരത്തിയ പ്രകാരം ഞാൻ ഇവിടെ മടങ്ങി വന്നതിൽപ്പിന്നേ
കേട്ടു. രണ്ടു മൂന്നു ദിവസത്തിലിടെക്കു അവൻ എന്നെ കപ്പൽകയറ്റി ബുൎബോ
നിലേക്കയച്ചു. എന്നെ വാങ്ങിയതു ഒരു കരിമ്പിൻ തോട്ടത്തിന്റെ ഉടമസ്ഥനാ
യിരുന്നു. അദ്ദേഹത്തിന്നു ഇംഗ്ലിഷറിവുള്ള ഒരു ഗുമസ്തൻ ആവശ്യമായിരുന്ന
തിനാൽ എന്നെ ദയയോടെ ആ പണിക്കാക്കി.

ഇതിന്റെ ശേഷമുള്ള വിവരങ്ങൾ ഞാൻ മുഖതാവിൽ പറവാൻ ഇട
വന്നാൽ പറയാം. ഞാൻ കള്ളന്മാരുടെ കയ്യിലകപ്പെട്ടു പോയെന്ന വൎത്ത
മാനം ഈ ദിക്കിൽ പരന്നിരിക്കയാൽ എന്നെ വെളിപ്പെടുത്തുവാൻ കുറെ പ്രയാ
സമായിരുന്നു എങ്കിലും നിന്നോടു ഞാൻ കോഴിക്കോട്ടു വെച്ചു പറഞ്ഞപ്രകാരം
എന്റെ സമ്പത്തായ നിന്നെ കൈവശപ്പെടുത്തുവാൻ എനിക്കു ഇനി പ്രയാസ
മില്ലെന്നു എനിക്കു നിശ്ചയമായിരിക്കുന്നു. നിണക്കു എന്നെ നിന്റെ അച്ഛ
നായി അംഗീകരിപ്പാൻ മനസ്സുണ്ടെങ്കിൽ ഇതിന്നു ഉടനെ മറുപടി അയ
ക്കേണം. ഇന്നു രാത്രി നിന്റെ വീട്ടിൽ വരുന്നതിന്നു മുമ്പെ ഈ കാൎയ്യ
മൊക്കെ തീരേണമെന്നകുന്നു എന്റെ വാഞ്ഛ. എങ്കിലും കരുണയെയും ദിനക
രനെയും ഇപ്പോൾ ഈ വിവരം അറിയിക്കരുതു.
എന്നു നിന്റെ വാത്സല്യമുള്ള അച്ഛൻ
സത്യാൎത്ഥി."

സുകുമാരി ഈ എഴുത്തു വായിച്ചു തീൎന്ന ഉടനെ അകത്തു പോയി ഒരു മറു
പടി എഴുതി:—

“എന്റെ പ്രിയ അച്ഛാ,
എനിക്കു ഈ ഭൂമിയിൽ ഒരാളെ അച്ഛാ എന്നു വിളി
പ്പാൻ ഇടവന്നതിൽ ഞാൻ ഒന്നാമതു ദൈവത്തെ സ്തുതിക്കുന്നു. എന്റെ സ്വന്ത
അച്ഛൻ എന്നു അറിയുന്നതിന്നു മുമ്പെ തന്നെ ഇന്നലെ എന്നെ ആ വലിയ ആ
പത്തിൽ നിന്നു രക്ഷിച്ചു. ഇപ്പോൾ ഞാൻ ജീവനോടിരിപ്പാൻ സംഗതി വരു
ത്തിയതിനാൽ എന്റെ അച്ഛനെ പോലെ ഞാൻ വിചാരിച്ചിരിക്കുന്നു. എ
നിക്കു ഇതിലധികം എഴുതുവാൻ ശക്തിപോരാ. സന്തോഷം നിമിത്തം ശക്തി
കുറഞ്ഞുപോയിരിക്കുന്നു. ഇതു കിട്ടിയ ഉടനെ ഇങ്ങോട്ടു വരുവാൻ ഞാൻ
വളരെ താത്പൎയ്യമായി അപേക്ഷിക്കുന്നു
എന്നു പ്രിയ മകൾ
സുകുമാരി."

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/171&oldid=196135" എന്ന താളിൽനിന്ന് ശേഖരിച്ചത്