താൾ:GkVI259.pdf/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—128—

സുകു: “യാതൊരു വിരോധവുമില്ല.” രണ്ടുപേരും നടന്നുതുടങ്ങി.

സുകു: “നിങ്ങളെ ഞങ്ങൾ ചെല്ലുന്ന ദിക്കിലൊക്കെ കാണുന്നുവല്ലോ. നി
ങ്ങൾക്കു വിശേഷിച്ചു പ്രവൃത്തി യാതൊന്നുമില്ലെന്നു തോന്നുന്നു.”

സേഡ്: “എന്റെ പ്രവൃത്തിസംബന്ധമായി തന്നെയാണ് ഞാൻ നട
ക്കുന്നതു.”

സുകു: “ആ പ്രവൃത്തി എന്താകുന്നു എന്നു അറിയുന്നതിന്നു വിരോധമുണ്ടോ?”

സേഡ്: “ഞാൻ ഈ നാട്ടിൽനിന്നു പോകുമ്പോൾ എന്റെ മുതൽ മുഴുവ
നെ ഒരാളുടെ വശമുണ്ടായിരുന്നു. അതു തിരിച്ചുകിട്ടുവാനാണ്” എന്റെ അ
ദ്ധ്വാനം.”

സുകു: “ആ ആൾ എന്തുകൊണ്ടാകുന്നു നിങ്ങളുടെ മുതൽ തരാത്തതു?”

സേഡ് : “മുതൽ ഇപ്പോൾ പലരുടെ കയ്യിൽ കൂടിയും മാറി മാറി ഉടമ
സ്ഥൻ ഞാനാണെന്നു എല്ലാവരും മറന്നുപോയിരിക്കുന്നു. അതു ആദ്യം കയ്യിൽ
വെച്ചിരുന്ന ആൾ മരിച്ചുപോയി.”

സുകു: “എന്നാൽ പിന്നെ നിങ്ങൾ എങ്ങനെയാകുന്നു അതു കൈവശപ്പെ
ടുത്തുവാൻ വിചാരിക്കുന്നതു?”

സേഡ് : “ഒന്നു രണ്ടു പേർ അറിയുന്നവർ ഉണ്ടു. അവരുടെ സഹായ
ത്താൽ മാത്രമേ അതു സാധിക്കയുള്ളൂ. ഞാൻ ഉത്സാഹിക്കുന്നതൊക്കെയും അവ
രുടെ അനുകൂലത്തിന്നായാകുന്നു.”

അവർ നടന്നിരുന്ന ചെത്തുവഴി കഴിഞ്ഞാൽ പിന്നെ കടലിൽ എത്തുന്നതു
വരെ പത്തമ്പതു വാര ദൂരത്തോളം നല്ല പരന്ന മണൽപ്രദേശമായിരുന്നു.
അവർ രണ്ടുപേരും ഇങ്ങിനെ വൎത്തമാനം പറഞ്ഞുംകൊണ്ടു നടക്കുമ്പോൾ കടൽ
ക്കരയിൽനിന്നു നിരത്തിന്മേരേക്കു ഒരു യുവാവും ഒരു യുവതിയും കൂടി കയറി
തങ്ങൾക്കെതിരായി വരുന്നതു കണ്ടു സുകുമാരി തല പൊന്തിച്ചു ഒന്നു നോക്കി,
ക്ഷണത്തിൽ മുഖം തിരിച്ചുംകൊണ്ടു അതിവേഗത്തിൽ മുമ്പോട്ടു നടന്നു, നിര
ത്തിന്മേൽനിന്നു പൂഴിപ്രദേശത്തിലേക്കിറങ്ങി അവിടെ ഇരുന്നു. മറ്റവരിരു
വരും ഇതു സൂക്ഷിക്കാത്ത ഭാവത്തിൽ നടന്നു പോകയും ചെയ്തു. സേഡ് ഹാൎട്ട്
ഇതു കണ്ടു അവരെ രണ്ടു പേരെയും സൂക്ഷിച്ചുനോക്കി പിന്നെ സുകുമാരിയുടെ
അടുക്കൽ ചെന്നു നിന്നു. അവളുടെ മുഖം നന്ന വാടിയിരിക്കുന്നെന്നു കണ്ടു
അവളോടു, “കുട്ടീ! അവരെ കണ്ടതിനാൽ നിണക്കു കുറെ അസ്വസ്ഥതയായി
രിക്കുന്നു എന്നു എനിക്കു മനസ്സിലായി. സംഗതി പറയാമോ?” എന്നു ചോദിച്ചു.


9

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/142&oldid=196032" എന്ന താളിൽനിന്ന് ശേഖരിച്ചത്