താൾ:GkVI259.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 103 —

അതിലെ വൎത്തമാനമറിഞ്ഞാൽ കൊള്ളാമെന്നു താത്പൎയ്യമുണ്ടെന്നു കണ്ടതിനാൽ
അവൾ വായിച്ചു കേൾപ്പിച്ചു:-

"എന്റെ പ്രിയ കുമാരീ,

എന്റെ വാത്സല്യമുള്ള അമ്മയുടെ ഒരെഴുത്തു വന്ന
തിൽ മുത്തച്ഛൻ നമ്മെ വിട്ടുപോയെന്നും നീ ഇപ്പോൾ കരുണമ്മയുടെ കൂടെ
യാകുന്നു താമസമെന്നും കേട്ടു. നീ അനാഥയായി വ്യസനിച്ചിരിക്കുന്ന ഈ അ
വസരത്തിൽ ചെറിയന്നേ നിന്റെ സ്നേഹിതനായിരുന്ന എന്റെ ഒരെഴുത്തു
കിട്ടുന്നതു നിണക്കു സന്തോഷമായിരിക്കുമെന്ന വിശ്വാസത്തിന്മേൽ അമ്മെക്ക
യക്കുന്ന കത്തിൽ ഇതും ഇട്ടയക്കുന്നു.

നമുക്കു പ്രിയപ്പെട്ടവർ മരിച്ചുപോയാൽ നാം കരയരുതെന്നും ദുഃഖിക്കരു
തെന്നും അവർ ഭാഗ്യപദവിയിൽ എത്തിപ്പോയതിനാൽ സന്തോഷിക്കേണ
മെന്നും നമ്മുടെ ആളുകൾ പറഞ്ഞു വരുന്നതു സാധാരണയാണല്ലോ. ഇങ്ങിനെ
യുള്ള ഒരു കള്ള സമാധാനം കൊണ്ടു ഞാൻ നിന്നെ ആശ്വസിപ്പിപ്പാൻ വിചാ
രിക്കുന്നില്ല. നാം ആശയില്ലാത്തവരെ പോലെ അലമുറയിടരുതു എന്നു മാത്രമേ
ഞാൻ പറയുന്നുള്ളു. ദൈവം തന്നെ സ്നേഹിക്കുന്നവൎക്കു ഓരോ കഷ്ടസങ്കട
ങ്ങൾ അയക്കുന്നതു അവയിൽനിന്നു നാം ചിലപാഠങ്ങൾ പഠിക്കേണ്ടതിനാ
കുന്നു. അവൻ നമ്മോടു കുരയുവാൻ പറയുമ്പോൾ നാം സന്തോഷിച്ചു ചിരിക്കു
ന്നതു അശേഷം അയോഗ്യമത്രേ. അതുകൊണ്ടു നിന്റെ മുത്തച്ഛൻ നീ ഒരു
നിലയിൽ യഥാസ്ഥാനപ്പെടുന്നതിന്നു മുമ്പെ നിന്നെ വിട്ടുപോയതിൽ ദൈവ
ത്തിന്റെ വഴികളെന്തെന്നു നിണക്കു കാണേണമെങ്കിൽ ഈ സംഭവത്തെ കുറി
ച്ചു നിണക്കു സാക്ഷാൽ ദുഃഖം വേണ്ടതു അത്യാവശ്യമാകുന്നു. നിന്നോടു കരയു
വാൻ കല്പിച്ചിരിക്കുന്ന നിന്റെ പിതാവായ ദൈവം നിന്റെ കണ്ണീർ തുടച്ചു
കരയരുതെന്നു നിന്നോടു പറയുന്നതുവരെ നീ കരയേണ്ടതാകുന്നു. അല്ലെങ്കിൽ
നീ എങ്ങിനെ അവന്റെ കൃപ അറിയും? അവൻ നിന്റെ കണ്ണുനീർ തുടക്കു
ന്നതു നീ എങ്ങിനെ അനുഭവിക്കും? അവൻ കരയരുതെന്നു പറയുന്നതു നീ
എങ്ങിനെ കേൾക്കും?

എനിക്കു ഇവിടെ പ്രവൃത്തി വളരെ ഉണ്ടെങ്കിലും അതിൽ സന്തോഷവും
തൃപ്തിയുമുണ്ടു. ഭാരവാഹിത്വം ധാരാളത്തിലധികമുണ്ടെങ്കിലും എന്നെ അറി
യാത്ത ഒരാൾ എന്നെ ഇത്രവിശ്വസിച്ചതു ആരുടെ ശിപാൎശിമേലായിരിക്കും
എന്നു അതിശയിച്ചുംകൊണ്ടു എന്റെ ആ അറിയാത്ത ഉപകാരിയെയും ആ
ആൾമുഖാന്തരം എന്നെ ഇത്ര വിശ്വസിച്ച യജമാനനെയും അതൃപ്തിപ്പെടുത്താ

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/117&oldid=195958" എന്ന താളിൽനിന്ന് ശേഖരിച്ചത്