താൾ:GkVI259.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 102 —

ച്ചും ഭക്ഷണസൌഖ്യത്തെ കുറിച്ചും അവളുടെ അഭിപ്രായം ഞങ്ങളുടേതിന്നു
തീരെ വിപരീതമാകയാൽ അവൾ ഓരോ കാരണങ്ങൾ പറഞ്ഞു അവളുടെ
അച്ഛനെ കബളിച്ചു ശാലവിട്ടു പോയ്ക്കളഞ്ഞു. പിന്നെ വീട്ടിലൊരാളെ വെച്ചു
പഠിച്ചു എന്നാകുന്നു കേട്ടതു."

കരു: "നിണക്കു അവിടത്തെ വസ്ത്രവും ഭക്ഷണവും പത്ഥ്യമായിരുന്നുവോ?"

സുകു: "എനിക്കു മാത്രമല്ല. ഏകദേശം എല്ലാവൎക്കും വളരെ ഇഷ്ടമായിരുന്നു.
ഒന്നാമതു: പലരും പലവിധമായി കൊടുക്കുന്ന ധൎമ്മം കൊണ്ടാകുന്നു ഞങ്ങളുടെ
ചിലവു നടത്തുന്നതെന്നും ആ ധൎമ്മം തരുന്നവരിൽ ചിലർ മഹാദരിദ്രരാകുന്നു
വെന്നും ഞങ്ങൾക്കുറിവുണ്ടായിരുന്നു. രണ്ടാമതു: മനുഷ്യന്റെ സാക്ഷാൽ
സുഖസന്തോഷങ്ങൾ ഭക്ഷണവസ്ത്രാദികളിൽ നിന്നുത്ഭവമാകുന്ന സുഖസന്തോ
ഷങ്ങളല്ലെന്നും മഹാദരിദ്രരും രോഗപീഡിതരും ശരീരം മുഴുവൻ കുഷ്ഠത്താൽ
നിറഞ്ഞുവരുമായുള്ളവൎക്കു പോലും ഈ കഷ്ടങ്ങളുടെ മദ്ധ്യേ തന്നെ അനുഭവി
പ്പാൻ പാടുള്ളതായ ഒരു സന്തോഷമുണ്ടെന്നും ആ സന്തോഷത്തെ ഈ ലോക
ത്തിലെ ദണ്ഡനങ്ങൾക്കും കഷ്ടപ്പാടുകൾക്കും ഇല്ലായ്മചേയ്വാനോ കുറച്ചുകളവാ
നോ പാടുള്ളതല്ലെന്നും ഞങ്ങൾ സ്ക്കൂളിൽവെച്ചു അഭ്യസിച്ചും അനുഭവിച്ചും
പോന്നിരിക്കുന്നു."

കരു: "പറഞ്ഞതു എത്രയും സത്യം തന്നേ. എനിക്കും മുമ്പൊരു കാലം
സന്തോഷം തോന്നിയതു ക്ഷണികവും അനിത്യവുമായ കാൎയ്യങ്ങളിലായിരുന്നു.
ഇപ്പോൾ എനിക്കു കുറെകാലമായി പ്രത്യേകം ഈ കണ്ണിന്റെ പ്രകാശം കുറ
ഞ്ഞുതു മുതൽ എന്റെ ഉള്ളിൽ ഒരു പ്രകാശമുണ്ടായിട്ടുണ്ടു. എന്റെ കണ്ണുദീന
ത്തെക്കൊണ്ടു ഞാൻ അതു നിമിത്തം ഒട്ടും വ്യസനിക്കുന്നില്ല. ഈ രോഗം വന്നി
രുന്നില്ലെങ്കിൽ ഇപ്പോൾ എനിക്കു ഹൃദയത്തിലുള്ള ഭാഗ്യവും സമാധാനവും ഞാൻ
ഒരിക്കലും അനുഭവിക്കയില്ലയായിരുന്നു എന്നാകുന്നു എന്റെ പുൎണ്ണവിശ്വാസം."

സുകു: "നിങ്ങളുടെ കണ്ണിന്നു എങ്ങിനെയാകുന്നു സുഖക്കേടുവന്നതു?"

ഈ ചോദ്യത്തിനന്നു കരുണ കുറെ നേരത്തേക്കു ഒന്നും ഉത്തരം പറഞ്ഞില്ല.
ഒടുവിൽ ദീൎഘമായി ഒന്നു നിശ്വസിച്ചുംകൊണ്ടു "അതു ഞാൻ എപ്പോഴെങ്കിലും
ഒരിക്കൽ നിന്നോടു പറയാം" എന്നു മാത്രം പറഞ്ഞു. ഈ കാൎയ്യത്തിൽ കരു
ണെക്കു എന്തോ മനോവേദനകരമായ ഒരു രഹസ്യമുണ്ടെന്നു കണ്ടു സുകുമാരി
പിന്നെ ഒരിക്കലും അവളോടു അതിനെ കുറിച്ചു ചോദിച്ചില്ല.

കുറേകാലം കഴിഞ്ഞശേഷം ഒരു ദിവസം സുകുമാരിക്കു ഒരു കത്തു വന്നു.
അതു സത്യദാസന്റേതായിരുന്നു. കത്തു വായിച്ചു തീൎന്നപ്പോൾ കരുണെക്കു

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/116&oldid=195955" എന്ന താളിൽനിന്ന് ശേഖരിച്ചത്