താൾ:GkVI259.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുഖവുര.

കൃപാബായി സത്യനാഥൻ എന്നവർ ഇംഗ്ലിഷുഭാഷയിൽ
എഴുതിയുണ്ടാക്കിയ 'സഗുണ' എന്നു പേരായ കഥ ഇതിന്നി
ടെ മലയാളത്തിൽ പരിഭാഷയാക്കി 'കേരളോപകാരി'യിൽ
പ്രസിദ്ധം ചെയ്വാൻ തുടങ്ങിയപ്പോൾ ഭാഷ കുറേ കഠിനമാ
യ്പോയെന്നും അസാരം എളുപ്പമാക്കിയാൽ കൊള്ളാമെന്നും
പലരും അഭിപ്രായം പറകയുണ്ടായി. അന്യഭാഷയിലുള്ള
ഒരു പുസ്തകം ഭാഷാന്തരം ചെയ്യുമ്പോൾ ആദ്യത്തേതിലുള്ള
ഭംഗിയും ചാതുൎയ്യവും കഴിവുള്ളേടത്തോളം നഷ്ടമാക്കാതിരി
ക്കേണ്ടതാകയാലും അതിന്റെ ഗൌരവത്തിനു ഭംഗം വരു
ത്താതിരിക്കേണ്ടതാകയാലും, എത്ര പരിശ്രമിച്ചിട്ടും മേൽപ
റഞ്ഞ പരിഭാഷ ആ അഭിപ്രായക്കാരുടെ ആഗ്രഹത്തിന്നനു
സാരമാക്കുവാൻ സാധിക്കയില്ലെന്നു കണ്ടു. ഇതു നിമിത്ത
വും ഈ വക കഥകം വായിപ്പാൻ ഇപ്പോൾ ക്രിസ്തീയസ്ത്രീ
കൾക്കും പ്രത്യേകാൽ യുവജനങ്ങൾക്കും അഭിരുചിയുണ്ടെന്നു
കാൺകയാലും, ഇപ്പോഴത്തെ ക്രി സ്ത്യാനികളുടെ പ്രപിതാക്ക
ന്മാരുടെ കാലത്തിൽ ഈ സമുദായത്തിന്റെ സ്ഥിതിയെന്താ
യിരുന്നു എന്നു വിവരിക്കുന്ന ഒരു ചരിത്രമെഴുതിയാൽ അതു
ഇപ്പോഴുള്ളവൎക്കും വരുവാനുള്ള കരുന്തലകൾക്കും പ്രയോജ
നമായിരിക്കും എന്നു കരുതി ഈ കഥ എഴുതിയുണ്ടാക്കിയതാ

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/11&oldid=195699" എന്ന താളിൽനിന്ന് ശേഖരിച്ചത്