താൾ:GkVI259.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുഖവുര.

കുന്നു. ഭാഷ ഈ വിധ വായനക്കാർ സാധാരണ പ്രയോഗി
ക്കുന്ന രീതിയിലുമാകുന്നു.

സാക്ഷാൽ ക്രിസ്ത്യാനികളിൽ ദരിദ്രരായവരുടെ ജീവിത
വ്യവസ്ഥപോലും അറിയാത്തവർ സമീപം തന്നെ ഹിന്തുക്ക
ളുടെ ഇടയിലും ഉണ്ടു. അവർ സാധാരണയായ ചില കാ
ൎയ്യങ്ങളല്ലാതെ അറികയില്ല. എന്നാൽ വാസ്തവമായ അവ
സ്ഥകൾ അറിവാൻ താത്പൎയ്യമുള്ള ഹിന്തുക്കളക്കും ഈ കഥ
യിൽ രസമുണ്ടാകുമെന്നു വിശ്വസിക്കുന്നു. ഇതു ഒരു സമുദാ
യം ഇന്ന സ്ഥിതിയിലായാൽ കൊള്ളാം എന്നു ഒരു അഭിപ്രാ
യം പ്രസ്ഥാപിപ്പാൻ എഴുതിയതല്ല. ഇതിലുള്ള മിക്ക സംഗ
തികളും ഈ കഥയുടെ കാലത്തു അവിടവിടെ ഓരോരിക്കൽ
സംഭവിച്ചവയാകുന്നു.

എങ്കിലും വായനക്കാർ ക്രിസ്ത്യാനികളായാലും ഹിന്തുക്ക
ളായാലും വെറും കഥാരസത്തിനായി മാത്രം വായിക്കുന്നവ
ൎക്കു ഇതിൽ രസമുണ്ടാകയില്ല. ഭക്ഷണദ്രവ്യങ്ങളിൽ പല വ്യ
ത്യാസവുമുണ്ടല്ലോ. ചിലതു നാവിനു കൈപ്പും ദേഹത്തി
ന്നു സുഖകരവും മറ്റു ചിലതു വായിക്കു രുചിയും ശരീരത്തി
ന്നു കേടും വേറെ ചിലവ വായിക്കും ശരീരത്തിനും ഒരു പോ
ലെ ഗുണപ്രദങ്ങളും ആകുന്നു. അപ്രകാരം തന്നെ കഥക
ളിലും മനസ്സിനെ പോഷിപ്പിക്കുന്നവയും ഉണ്ടു. മനസ്സിന്നു
വെറും ആഹ്ലാദം കൊടുക്കുന്നവയു ഉണ്ടു. മനഃപോഷണം
കാംക്ഷിക്കുന്ന വായനക്കാൎക്കു ആലോചനെക്കായി ചില വി
ഷയങ്ങൾ ഉണ്ടായാൽ കൊള്ളാം എന്നു വെച്ച ഈ കഥയിൽ
അവിടവിടെ ഓരോ അഭിപ്രായങ്ങൾ സൂചിപ്പിച്ചിട്ടുണ്ടു. അ
തെല്ലാം ക്രിസ്ത്യാനികളുടെ ഇടയിൽ ചിലരുടെ മനസ്സിൽ
നടക്കുന്നവയും നടന്നവയും ആകുന്നു താനും.

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/12&oldid=195701" എന്ന താളിൽനിന്ന് ശേഖരിച്ചത്