താൾ:GkVI22e.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിവിധപ്രാൎത്ഥനകൾ. 61

അപാത്രം. ഞങ്ങൾ തീൎന്നുപോകാതിരിക്കുന്നതു നിന്റെ കരുണ
കൾ കൊണ്ടാകുന്നു; ഇന്നും നിന്റെ കനിവു മുടിയാതെ രാവിലെ രാവി
ലെ പുതുതായും വിശ്വസ്തത വലുതായും ഇരിക്കുന്നു.
ഞങ്ങൾ മനന്തിരിയാതെയും തെറ്റുകളെ മാറ്റാതെയും നീ
അറിയും‌പ്രകാരം പലവിധേന പാപങ്ങളെ അധികമാക്കി
നിന്റെ കോപത്തിന്നു ഹേതുവരുത്തുന്നു എങ്കിലും നീ ഒരച്ഛ
നെക്കാളും അധികം പൊറുത്തും കനിഞ്ഞും കൊണ്ടിരിക്കുന്നു.
ഫലം തരാത്ത വൃക്ഷത്തിന്റെ കുവട്ടിൽ നിന്റെ കോടാലി
വെച്ചു കിടക്കുന്നു എങ്കിലും നിന്റെ ദയയും ദീൎഘക്ഷാന്തിയും
ഞങ്ങളെ മാനസാന്തരത്തിലേക്കു നടത്തുമോ, മാറ്റം വന്ന ഹൃദ
യത്തിന്നു തക്ക ഫലങ്ങളെ ഞങ്ങളുടെ നടപ്പിൽ കാണുമോ എന്നു
വെച്ചു യേശുക്രിസ്തുവിന്റെ പക്ഷവാദം നീ കുറിക്കൊണ്ടു
ഞങ്ങളെ ഇതുവരേയും വെട്ടിക്കളയാതെ നിറുത്തിയിരിക്കുന്നു.
അതുകൊണ്ടു സ്വൎഗ്ഗസ്ഥനായ പ്രിയ പിതാവേ, ഞങ്ങളെ
ഈ വലിയ ഉപകാരം വേണ്ടുംവണ്ണംഅറിയുമാറാക്കുക; നിന്റെ
കരുണാസമൃദ്ധിയെ ഞങ്ങൾ ചവിട്ടിക്കളയാതെയും നിന്റെ
അനുഗ്രഹങ്ങൾക്കു അപാത്രമായ്പോകാതെയും നിന്റെ കരുണ
യിൽ ഊന്നിക്കൊണ്ടു സത്യവിശ്വാസത്താൽ ശുദ്ധമനസ്സാക്ഷി
യോടും ശുദ്ധീകരണത്തിങ്കൽ നിത്യൗത്സാഹത്തോടും അവസാ
നംവരെ നില്ക്കാകേണമേ. അതിനായി ഞങ്ങൾ എല്ലാവരിലും
സത്യമാനസാന്തരം ഉളവാക്കി, ഹൃദയത്തെയും ഭാവവിചാരങ്ങ
ളെയും മാറ്റി, ഞങ്ങൾ ആരു മനഃപൂൎവ്വമായി പാപം ചെയ്യാ
തെയും നിന്നെ ദുഃഖിപ്പിക്കാതെയും പരിശുദ്ധ ദൈവമേ,
നിനക്കു ഹിതമല്ലാത്തതു എല്ലാം തള്ളിക്കളഞ്ഞു, നിന്നോടു
നിരപ്പും സമാധാനവും ഉണ്ടു എന്നുള്ള സാക്ഷ്യത്തെ ഞങ്ങളുടെ
ഉള്ളിൽ പ്രാപിച്ചു കാക്കുമാറാവാൻ വിടാതെ പ്രവൃത്തിച്ചു പോ
രേണമേ. അതുകൊണ്ടു സൎവ്വശക്തിയുള്ള ദൈവമേ, നിന്റെ
കൃപയും അതിനാൽ ഫലിക്കുന്ന അനുഗ്രഹങ്ങളും മങ്ങി മറഞ്ഞു
പോവാനുള്ള ഇടൎച്ചകളെ ഒക്കെയും തടുത്തു നിറുത്തേണമേ.
വിശേഷിച്ചു സകല കോയ്മകളെയും പ്രത്യേകമായി ഞങ്ങ
ളുടെ ചക്രവൎത്തി(നി)യെയും രാജവംശത്തെയും അനുഗ്രഹിക്ക.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/73&oldid=195303" എന്ന താളിൽനിന്ന് ശേഖരിച്ചത്