താൾ:GkVI22e.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

60 വിവിധപ്രാൎത്ഥനകൾ.

ഞങ്ങളുടെ ദൈവമായ കൎത്താവേ, ഞങ്ങൾളൊരുമിച്ചു കൂടി
നിന്റെ മുമ്പാകെ ഞങ്ങളെത്തന്നെ താഴ്ത്തുന്ന ഈ ദിവസം ഞങ്ങളു
ടെ ദേഹികൾക്കു അനുഗ്രഹദിവസമായിത്തീരുമാറാക. ഞങ്ങള്ക്കു
ശുദ്ധഹൃദയം സൃഷ്ടിക്കയും ഉറപ്പുള്ള ആത്മാവിനെ ഞങ്ങളുടെ
ഉള്ളിൽ പുതുക്കുകയും ചെയ്ക. ഇന്നു ഞങ്ങൾളെല്ലാവരും പാപ
നിദ്രയിൽനിന്നു ഉണരുകയും നിന്റെ കരുണയാൽ ആശ്വാസം
പ്രാപിക്കയും ഇനിമേലിൽ പുതിയ അനുസരണത്തിൽ നിന്റെ
മുമ്പാകെ നടന്നുകൊള്ളേണ്ടതിന്നു മുതിരുകയും ചെയ്‌വാൻ കരു
ണ നൽകേണമേ. ഈ കരുണ ലഭിക്കാതെ കണ്ടു ഞങ്ങളിൽ ആർ
എങ്കിലും ഈ മന്ദിരത്തെ വിട്ടു പോകാതിരിപ്പാൻ തിരുവചന
ത്തെ ഞങ്ങളിൽ ജീവനും ശക്തിയും ആക്കിത്തീൎക്കേണമേ.
ഞങ്ങളുടെ രക്ഷയാകുന്ന ദൈവമേ, നിന്നെ ഞങ്ങൾ ആശ്രയി
ക്കുന്നു. യേശുക്രിസ്തുനിമിത്തം ഞങ്ങളെ നാണിപ്പിക്കരുതേ.
ആമെൻ. Ae.

൧൦.

ആഴ്ചപ്രാൎത്ഥനയിൽ.

കൎത്താവും ദൈവവുമായുള്ള യഹോവേ, കനിഞ്ഞും മന
സ്സലിഞ്ഞും ഇരിക്കുന്നവരേ, ദീൎഘക്ഷമയുള്ളവനും കരുണയിൽ
സമ്പന്നനും ഭക്തന്മാരിൽ ആയിരത്തോളം കരുണ സൂക്ഷിച്ചും
അകൃത്യദ്രോഹപാപങ്ങളെ പൊറുത്തും കൊള്ളുന്നവനുമായോ
നേ! നീ ആരെയും കുറ്റമില്ലാതാക്കി വെക്കുന്നവനല്ല, അന്യ
ദൈവഭക്തിയെ സഹിക്കാത്ത എരിവുള്ള ദൈവമത്രെ; ഭയ
ത്തോടും ആശ്രയത്തോടും കൂടി ഞങ്ങൾ തിരുമുമ്പിൽ വരുന്നു.
ശരീരാത്മാക്കൾക്കു സമൃദ്ധിയായി തന്ന സകല അനുഗ്രഹങ്ങൾ
ക്കും ഓരോ സങ്കടത്തിൽ ഉണ്ടായ ആശ്വാസങ്ങൾക്കും ശിക്ഷാ
ഫലങ്ങൾക്കും വേണ്ടി ഞങ്ങൾ സ്തോത്രവും ഉപചാരവും ചൊ
ല്ലുനു. അയ്യോ കൎത്താവേ, നീ ചെയ്തുവന്ന എല്ലാ കരുണകൾ
ക്കും ദിവസമ്പ്രതി കാട്ടുന്ന വിശ്വസ്തതെക്കും ഞങ്ങൾ എത്രയും

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/72&oldid=195301" എന്ന താളിൽനിന്ന് ശേഖരിച്ചത്