താൾ:GkVI22e.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

44 ഉത്സവപ്രാൎത്ഥനകൾ.

സുവിശേഷത്തിൻ ഘോഷണത്തെയും ഒരുമിച്ചു പ്രാൎത്ഥിക്കുന്ന
സ്ഥലത്തെയും കാത്തരുളിയതു കൊണ്ടു നിനക്കു സ്തോത്രം. ഇത്ര
കാലം എല്ലാം നീ നട്ടും നനെച്ചും വളമിട്ടും വന്നിരിക്കുന്നു
എങ്കിലും ഫലങ്ങൾ ചുരുക്കം തന്നെ കഷ്ടം. അതുകൊണ്ടു
ഞങ്ങൾ തിരുമുമ്പിൽ നാണിച്ചു വീണു എല്ലാ മടിവിന്നും
അവിശ്വസ്തതെക്കും നീ ക്ഷമ നല്കി ഞങ്ങളുടെ വിശ്വാസവും
സ്നേഹവും പ്രിയ പുത്രനായ യേശു ക്രിസ്തുവിന്റെ രക്തത്താലെ
പുതുക്കിത്തരേണം എന്നു യാചിക്കുന്നു. സത്യവിശ്വാസത്തിന്റെ
സ്ഥിരമായ അടിസ്ഥാനത്തിന്മേലും സകല വിശുദ്ധരുടെ കൂട്ടാ
യ്മയിലും ഞങ്ങളെയും സന്തതികളെയും സ്ഥാപിച്ചു രക്ഷിക്കേ
ണമേ. നല്ല ഉപദേഷ്ടാക്കന്മാർ നിന്റെ ദാനമെത്ര. ആട്ടിങ്കൂ
ട്ടത്തെ സൂക്ഷിച്ച മേച്ചും സത്യവചനത്തെ നേരെ വിഭാഗിച്ചും
ദൈവാലോചനയെ ഒട്ടും മറെച്ചു വെക്കാതെ സമയത്തിലും
അസമയത്തിലും പ്രസംഗിച്ചും തെരിഞ്ഞെടുത്തവൎക്കു വേണ്ടി
സകലവും സഹിച്ചുംകൊള്ളുന്ന വിശ്വസ്ത വീട്ടുചാരകരെ
എപ്പോഴും ആക്കിവെക്കേണമേ. കേൾക്കുന്നവരുടെ ഹൃദയങ്ങളെ
നിന്റെ കൃപയാലെ നടത്തി, വചനത്തെ സന്തോഷത്തോടെ
കേൾപാൻമാത്രം അല്ല ചെയ്വാനും കൂടി ഉത്സാഹിപ്പിക്കേണമേ.
എല്ലാടത്തും നിന്റെ രാജ്യത്തെ പരത്തുക. ഈ സ്ഥലത്തിലും
വേദഘോഷണത്തെ അനുഗ്രഹിക്ക. ഞങ്ങളുടെ ഭവനങ്ങളിലും
നിന്റെ വചനം ഐശ്വൎയ്യമായി വസിപ്പാറാക്കുക. ശേഷം
ഞങ്ങൾ എപ്പേരും നിന്റെ സ്വൎഗ്ഗീയ ആലയം പ്രവേശിച്ചു
വിശുദ്ധ അലങ്കാരത്തിൽ നിന്നെ സേവിച്ചും നിന്റെ തേജസ്സു
കണ്ടും കൊണ്ടിരിപ്പാൻ ഞങ്ങളുടെ കൎത്താവായ യേശുക്രിസ്തുവി
നെ കൊണ്ടു കരുണ ചെയ്തു രക്ഷിക്കേണമേ. ആമെൻ. w.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/56&oldid=195265" എന്ന താളിൽനിന്ന് ശേഖരിച്ചത്