താൾ:GkVI22e.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിവിധപ്രാൎത്ഥനകൾ. 45

B.

വിവിധപ്രാൎത്ഥനകൾ.
൧.
ദൈവരാജ്യം വ്യാപിപ്പാൻ വേണ്ടി.
കനിവുള്ള ദൈവമേ, നീ സകല മനുഷ്യരെയും സൃഷ്ടിച്ച
വനും സൃഷ്ടികളിൽ ഒന്നിനെ എങ്കിലും ദ്വേഷിക്കാത്തവനും
പാപിയുടെ മരണത്തിൽ അല്ല അവൻ മനന്തിരിഞ്ഞു ജീവി
ക്കയിൽ അത്രേ പ്രസാദിക്കുന്നവനും ആകുന്നുവല്ലോ. എല്ലാ
യഹൂദന്മാരോടും മുസല്മാനരോടും അവിശ്വാസികളോടും ദുൎമ്മത
ക്കാരോടും കൃപ ചെയ്തു സകല അറിയായ്മ ഹൃദയകാഠിന്യം
തിരുവചനത്തിൻ ഉപേക്ഷ മുതലായ പിശാചിൻ കെട്ടുകളെ
അഴിച്ചു വിടുവിക്കേണമേ. കരുണയുള്ള ദൈവമേ, അവരെ
നിന്റെ തൊഴുത്തിലേക്കു കൂട്ടി നടത്തി സത്യമായുള്ള ഇസ്രയേ
ലിൽ ശേഷിച്ചവരോടും ചേൎത്തു ഒരിടയന്നു കീഴിൽ ഒരു കൂട്ടമാക്കി
രക്ഷിക്കേണമേ ആ ഇടയനോ നിന്നോടും പരിശുദ്ധാത്മാവി
നോടും ഒന്നിച്ചു ഏകദൈവമായി എന്നെന്നേക്കും ജീവിച്ചു വാഴു
ന്ന ഞങ്ങളുടെ കൎത്താവായ യേശു ക്രിസ്തുവത്രെ; ആയവന്നു
എന്നും സ്തോത്രവും ബഹുമാനവും ഭവിപ്പൂതാക. ആമെൻ. C.P.

അല്ലെങ്കിൽ.
ഞങ്ങളുടെ കൎത്താവായ യേശു ക്രിസ്തുവിന്റെപിതാവായു
ള്ളോവേ, നിന്റെ പുത്രനിൽ തന്നെ നിന്റെ മക്കൾ ആകുവാ
നും അവനിൽ ജീവനും വഴിച്ചലും ഉണ്ടാവാനും ഞങ്ങൾക്കു
അധികാരം തന്നതുകൊണ്ടു നിനക്കു സ്തോത്രം. എല്ലാ ബുദ്ധി
യേയും കടക്കുന്ന നിന്റെ സമാധാനം നിന്റെ പ്രിയപുത്രന്റെ
സഭയിൽനിന്നു പുറപ്പെട്ടു സൎവ്വലോകത്തിലും പരപ്പൂതാക.
അനേക ജാതികൾക്കു ഇന്നേവരെയും നിന്റെ കൃപാപ്രകാശം

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/57&oldid=195266" എന്ന താളിൽനിന്ന് ശേഖരിച്ചത്