താൾ:GkVI22e.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉത്സവപ്രാൎത്ഥനകൾ. 35

തിരുവെള്ളിയാഴ്ച.
൧.
ദൈവത്തിൻ കുഞ്ഞാടായുള്ള യേശു ക്രിസ്തുവേ, നീ ലോക
ത്തിന്റെ പാപം ചുമന്നെടുത്തു തിരുകഷ്ടമരണങ്ങളാൽ ഞങ്ങ
ൾക്കു വേണ്ടി പ്രായശ്ചിത്തബലിയായി തീരുകകൊണ്ടു ഞങ്ങൾ
മനസ്സോടെ സ്തുതിയ്ക്കുന്നു; നീ പാപികളുടെ കൈകളിൽ നിന്നെ
തന്നെ ഏല്പിച്ചു ഞങ്ങൾക്കു വേണ്ടി പരിഹാസവും തല്ലും തു
പ്പും മുൾക്കിരീടവും ക്രൂശിലെ ദണ്ഡവും അത്യാസന്ന യാതനയും
അനുഭവിച്ചുവല്ലൊ, ഈ വിശുദ്ധകഷ്ടതയും മരണവും ഞങ്ങൾ
ധ്യാനിച്ചു പാൎത്തുകൊണ്ടു ഉള്ളിൽ താഴ്ത്തപ്പെട്ടും എല്ലാ പരീക്ഷ
കളിലും ഊന്നിനിന്നും പാപത്തെയും ലോകത്തെയും ചെറുക്കു
ന്നതിൽ ഉറെച്ചും ജീവനിലും മരണത്തിലും ആശ്വസിച്ചുംകൊ
ണ്ടിരിപ്പാൻ കരുണ നൽകേണമേ. പ്രിയ രക്ഷിതാവേ, നിന്റെ
കാൽവടുക്കളിൽ പിൻചെല്ലുവാനായി നീ ഞങ്ങൾക്കു ഒരു പ്ര
മാണം വെച്ചുവിട്ടിരിക്കുന്നു. വിശ്വാസത്തിന്റെ നായകനും തി
കവുവരുത്തുന്നവനും ആയ നിന്നെ ഞങ്ങൾ നോക്കിക്കൊണ്ടു
ഞങ്ങൾക്കു മുങ്കിടക്കുന്ന പോൎപ്പാച്ചലെ ക്ഷാന്തിയോടെ കഴി
ച്ചോടുവാനും ദേഹികളുടെ രക്ഷയാകുന്ന വിശ്വാസത്തിൻ അ
ന്ത്യത്തെപ്രാപിപ്പാനും നിന്റെ ചൊല്ലിമുടിയാത്ത സ്നേഹത്തി
ന്നായി എന്നും സ്തുതിച്ചു വാഴ്ത്തുവാനും കരുണ ചെയ്തു രക്ഷിക്കേ
ണമേ. ആമെൻ. W.

൨.
കൎത്താവായ യേശുവേ, നീ ഞങ്ങളുടെ ജഡരക്തങ്ങൾ എടു
ത്തു മരണത്തിന്റെ അധികാരിയാകുന്ന പിശാചിനെ തിരുമര
ണത്താൽ നീക്കി മരണഭീതിയിയാൽ ജീവപൎയ്യന്തം ദാസ്യത്തിൽ
ഉൾപ്പെട്ട ഞങ്ങളെ ഉദ്ധരിച്ചതുകൊണ്ടു ഞങ്ങൾ പൂൎണ്ണമന
സ്സോടെ വന്ദനവും സ്തോത്രവും ചൊല്ലുന്നു. ഞങ്ങൾ ഇനി നി
ന്റെ മരണത്തിന്റെ കൂട്ടായ്മയാൽ പാപത്തിനും ഞങ്ങൾക്കും
മരിച്ചു മേലാൽ നിന്നോടു ഒന്നിച്ചു ജീവന്റെ പുതുക്കത്തിൽ ന
ടക്കേണ്ടതിന്നു കരുണ ചെയ്തു തരേണമേ. മരണനേരത്തിലും

5*

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/47&oldid=195244" എന്ന താളിൽനിന്ന് ശേഖരിച്ചത്