താൾ:GkVI22e.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

34 ഉത്സവപ്രാൎത്ഥനകൾ.

കടത്തി യേശു ക്രിസ്തുവിന്റെ മുഖത്തിൽ നിൻ തേജസ്സെ കാ
ണുകയും എന്നെന്നേക്കും നിന്നെ സ്തുതിക്കയും ചെയ്യുമാറാക്കേ
ണമേ. ആമെൻ W.

൨.
നിത്യദൈവമേ, നല്ല ദാനവും തികഞ്ഞ വരവും എല്ലാം
ഇറങ്ങിവരുന്ന വെളിച്ചങ്ങളുടെ പിതാവായുള്ളോവേ, നിന്റെ
ഏകജാതനായ യേശു ക്രിസ്തു എന്ന കൎത്താവിനെ മനുഷ്യരുടെ
സത്യവെളിച്ചമായി ഈ ലോകത്തിൽ അയച്ചു അവന്മൂലം എ
ല്ലാ വംശങ്ങൾക്കും നിന്നെ വെളിപ്പെടുത്തി വിശുദ്ധസുവിശേ
ഷത്താൽ ഞങ്ങളെയും ഇരിട്ടിൽനിന്നു നിന്റെ അത്ഭുതപ്രകാശ
ത്തിലേക്കു വിളിച്ച കാരണത്താൽ ഞങ്ങൾ സ്തുതിക്കുന്നു. ഇനി
മേലാൽ ദയ ചെയ്തു ആ ദിവ്യവെളിച്ചത്തെ ഞങ്ങളിൽ വിളങ്ങി
ക്കയല്ലാതെ ഇഹലോകത്തിന്റെ ഇരിട്ടിനെ സത്യത്തിന്റെ വി
ശ്വസ്തസാക്ഷികളെക്കൊണ്ടു പ്രകാശിപ്പിക്കയും എല്ലാ കണ്ണുക
ൾക്കും നിന്നെയും നീ അയച്ച പുത്രനായ യേശുവിനെയും തെ
ളിയിക്കയും ചെയ്യണമേ. സകല ജഡത്തിന്മേലും നിൻ ആ
ത്മാവിനെ പൎകന്നു തിരുവചനത്തിന്നു വഴിയും വാതിലും തുറ
ന്നു അതിനാൽ എല്ലാടത്തും ഹൃദയങ്ങളെ പുതുക്കി ശുദ്ധീകരി
ച്ചു തണുപ്പിച്ചു രക്ഷിച്ചുപോരേണമേ.
മനസ്സലിവിൻ പിതാവേ, നിന്റെ വലിയ കൊയ്ത്തിന്നായി
പ്രവൃത്തിക്കാരെ വിളിച്ചു വരുത്തി ദൂതരെ അയച്ചു ജാതികളെ
ഇരിട്ടിൽനിന്നു നിന്റെ വെളിച്ചത്തിലേക്കു തിരിപ്പിക്കേണമേ.
നിന്റെ ദാസന്മാൎക്കു എല്ലാ പോരാട്ടത്തിലും ധൈൎയ്യം കൂട്ടി സ
കല ആപത്തിലും താങ്ങി അവരുടെ വചനത്തിന്മേൽ നിന്റെ
ശക്തിയെ ഇറക്കി പാൎപ്പിച്ചു ഇങ്ങിനെ അവരുടെ യുദ്ധത്തിൽ
നീയേ കൂടി പുറപ്പെട്ടു ബിംബാരാധനകളെ മുടിച്ചുകളയേണ
മേ. എന്നാൽ ജാതികൾ നിനക്കു തേജസ്സു കൊടുക്കയും ദൂരേയു
ള്ള ദ്വീപുകളും രാജ്യങ്ങളും നിന്റെ കീൎത്തിയെ പരത്തുകയും ക
ൎത്താധികൎത്താവേ, നിന്റെ രാജ്യം വരികയും നിന്റെ ഇഷ്ടം
സ്വൎഗ്ഗത്തിലേ പോലെ ഭൂമിയിലും നടക്കയും ചെയ്വാറാക്കേണ
മേ. ആമെൻ. W.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/46&oldid=195241" എന്ന താളിൽനിന്ന് ശേഖരിച്ചത്