താൾ:GkVI22e.pdf/179

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കഷ്ടാനുഭവചരിത്രം. 167

നന്മ ചെയ്യാമല്ലോ; ഞാനോ എല്ലായ്പോഴും ഇല്ല. ഇവൾ ആവ
തോളം ചെയ്തു. ഈ തൈലം എന്റെ ദേഹത്തിന്മേൽ ആക്കിയ
തിനാൽ ഇതു കഴിച്ചിടുവാൻ മുമ്പിൽ കൂട്ടി തൈലം തേച്ചിട്ടുണ്ടു.
ആമെൻ ഞാൻ നിങ്ങളോടു പഠയുന്നു: ഈ സുവിശേഷം സൎവ്വ
ലോകത്തും എവിടെ എല്ലാം ഘോഷിക്കപ്പെടുന്നുവോ അവിടെ
ഇവൾ ചെയ്തതും അവളുടെ ഓൎമ്മെക്കായി പറയപ്പെടും. (യോഹ.
൧൨. മത്ത. ൨൩. മാൎക്ക. ൧൪.)

പെരുനാൾക്കു വന്നൊരു വലിയ പുരുഷാരം യേശു യരുശ
ലേമിൽ വരുന്നതു അറിഞ്ഞു പിറ്റെന്നാൾ ഈത്തപ്പനകളുടെ
കുരുത്തോലകൾ എടുത്തുംകൊണ്ടു അവനെ എതിരേല്പാൻ പുറ
പ്പെട്ടു ചെന്നു: ഹൊശന്ന ഇസ്രയേലിൻ രാജാവായി. കൎത്താവിൻ
നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവനാക എന്നു ആൎത്തുകൊ
ണ്ടിരുന്നു. യേശു ഒരു ചെറിയ കഴുതയെ കണ്ടിട്ടു അതിന്മേൽ
കയറി ഇരുന്നു: സിയോൻപുത്രിയേ, ഭയപ്പെടായ്ക, കണ്ടാലും
നിന്റെ രാജാവു കഴുതക്കുട്ടിപ്പുറത്തു കയറിക്കൊണ്ടു വരുന്നു എന്നു
എഴുതിയിരിക്കുന്നപ്രകാരം തന്നെ. അവനോടു കൂടി വന്ന സമൂ
ഹമോ അവൻ ലാസരെ കല്ലറയിൽനിന്നു വിളിച്ചു മരിച്ചവരിൽ
നിന്നു ഉണൎത്തി എന്നു സാക്ഷ്യം ചൊല്ലിക്കൊണ്ടിരുന്നു. അതു
കൊണ്ടു ഈ അടയാളം ചെയ്തപ്രകാരം പുരുഷാരം കേട്ടിട്ടു അ
വനെ എതിരേറ്റു കൂടി. പരീശർ: നമുക്കു ഏതും ഫലിക്കുന്നില്ല
എന്നു കണ്ടുവോ? ഇതാ ലോകം അവന്റെ പിന്നാലെ ആയ്പോ
യി എന്നു തങ്ങളിൽ പറകയും ചെയ്തു. (യോഹ.)

പിന്നെ പെസഹ എന്ന പേരുള്ള പുളിപ്പില്ലാത്തതിന്റെ
പെരുനാൾ അടുക്കുമ്പോൾ യേശു തന്റെ ശിഷ്യന്മാരോടു: രണ്ടു
ദിവസങ്ങളിൽ പിന്നെ പെസഹ ആകുന്നു എന്നറിയുന്നുവല്ലോ.
അന്നു മനുഷ്യപുത്രൻ ക്രൂശിക്കപ്പെടുവാൻ ഏല്പിക്കപ്പെടുന്നു
എന്നു പറഞ്ഞു. അപ്പോൾ തന്നെ മഹാപുരോഹിതരും ശാ
സ്ത്രികളും ജനത്തിന്റെ മൂപ്പന്മാരും കയഫാ എന്നുള്ള മഹാപു
രോഹിതന്റെ അരമനയിൽ വന്നു കൂടി നിരൂപിച്ചു ജനത്തെ
ഭയപ്പെടുന്നതുകൊണ്ടു യേശുവെ ഉപായംകൊണ്ടു പിടിച്ചു കൊ

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/179&oldid=195551" എന്ന താളിൽനിന്ന് ശേഖരിച്ചത്