താൾ:GkVI22e.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

168 കഷ്ടാനുഭവചരിത്രം.

ല്ലുവാൻ വഴി അന്വേഷിച്ചു കൊണ്ടിട്ടും ജനത്തിൽ കലഹം
ഉണ്ടാകായ്‌വാൻ പെരുനാളിൽ മാത്രം അരുതു എന്നു പറഞ്ഞു.
(മത്ത, മാൎക്ക, ലൂക്ക. ൨൨.)

അന്നു പന്തിരുവരിൽ ഒരുത്തനായ യൂദാ ഇഷ്കൎയ്യോത്താ
മഹാപുരോഹിതരെ ചെന്നു കണ്ടു അവനെ ഇന്നപ്രകാരം അ
വൎക്കു കാണിച്ചു തരാം എന്നു സംഭാഷണം ചെയ്തു. എനിക്കു
എന്തു തരുവാൻ മനസ്സായിരിക്കുന്നു? എന്നാൽ അവനെ ഏൽപി
ച്ചുതരാം എന്നു പറഞ്ഞു. ആയതു അവർ കേട്ടു സന്തോഷിച്ചു
ദ്രവ്യം കൊടുപ്പാൻ വാഗ്ദത്തം ചെയ്തു അവന്നു മുട്ടു ശേക്കൽ
തൂക്കിക്കൊടുത്തു. അവനും കൈകൊടുത്ത ശേഷം കൂട്ടം കൂടാതെ
കണ്ടു അവനെ ഏല്പിച്ചു കൊടുപ്പാൻ തക്കം അന്വേഷിച്ചു വന്നു.
(മത്ത. മാൎക്ക, ലൂക്ക.)

൨. തിരുവത്താഴം. *

പെസഹയെ അറുക്കേണ്ടുന്ന കാലമായി പുളിപ്പില്ലാത്തതി
ന്റെ നാൾ ആയപ്പോൾ ശിഷ്യന്മാർ യേശുവിന്റെ അടുക്കെ
വന്നു: നിനക്കു ഞങ്ങൾ പെസഹ ഭക്ഷിപ്പാൻ എവിടെ ഒരുക്കേ
ണ്ടതു? എന്നു പറഞ്ഞു. അവൻ പേത്രനെയും യോഹന്നാനെ
യും നിയോഗിച്ചു. നിങ്ങൾ പട്ടണത്തിൽ ചെല്ലുമ്പോൾ
അതാ, ഒരു കുടം വെള്ളം ചുമക്കുന്ന മനുഷ്യൻ നിങ്ങളെ എതി
രേല്ക്കും. ആയവൻ കടക്കുന്ന വീട്ടിലേക്കു പിഞ്ചന്നു ആ വീട്ടുട
യവനോടു എന്റെ സമയം അടുത്തിരിക്കുന്നു, ഞാൻ ശിഷ്യരു
മായി പെസഹ ഭക്ഷിപ്പാനുള്ള ശാല എവിടെ? എന്നു ഗുരു
നിന്നോടു പറയുന്നു എന്നു ചൊല്ലുവിൻ. എന്നാൽ അവൻ ചാ
യ്പണ വിരിച്ചൊരുക്കിയ വന്മാളിക നിങ്ങൾക്കു കാണിക്കും, അ
വിടെ നമുക്കായി ഒരുക്കുവിൻ എന്നു പറഞ്ഞു. ശിഷ്യന്മാർ പുറ
പ്പെട്ടു പട്ടണത്തിൽ വന്നു പറഞ്ഞപ്രകാരം കണ്ടു പെസഹ
ഒരുക്കുകയും ചെയ്തു. (മത്ത. മാൎക്ക. ലൂക്ക.)


* വ്യാഴാഴ്ച ൬ ഏപ്രിൽ.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/180&oldid=195552" എന്ന താളിൽനിന്ന് ശേഖരിച്ചത്