താൾ:GkVI22e.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

152 സഭാശുശ്രുഷെക്കു നിയമിച്ചാക്കുക.

മൂപ്പന്മാരോടു ചൊല്ലേണ്ടതു:) എനിക്കു കല്പിച്ചു തന്ന
ശുശ്രൂഷയെ ശ്രദ്ധയോടും വിശ്വസ്തതയോടും കൂടി സഭാക്രമ
ത്തിന്റെ ചട്ടങ്ങൾക്കനുസാരമായി നടത്തുവാനും സകലവും
സഭയുടെ വീട്ടുവൎദ്ധനെക്കായി ക്രമത്തിലും ഉചിതമായും നടക്കേ
ണ്ടതിന്നു ജാഗ്രതയോടെ കരുതിനോക്കുവാനും ഞാൻ ദൈവത്തി
ന്റെ മുമ്പാകെ കൈ ഏല്ക്കുന്നു.

ഇതു നിങ്ങളുടെ പരമാൎത്ഥമായുള്ള നിൎണ്ണായമാകുന്നുവെങ്കിൽ
എനിക്കു വലങ്കൈ തന്നുംകൊണ്ടു അതേ എന്നു ചൊല്ലിൻ.

പ്രിയ സഹോദരന്മാരേ, സൎവ്വശക്തിയുള്ള ദൈവവും നമ്മു
ടെ കൎത്താവായ യേശുക്രിസ്തുവിന്റെ പിതാവും ആയവൻ പരി
ശുദ്ധാത്മാവിനാൽ നിങ്ങളെ പ്രകാശിപ്പിച്ചു തന്റെ ദിവ്യശക്തി
യാൽ നിങ്ങളെ ബലപ്പെടുത്തുകയും ഈ നിങ്ങളുടെ ഉദ്യോഗം
വിശ്വസ്തതയോടെ സഫലമാകുംവണ്ണം ദൈവത്തിന്റെ ബഹു
മാനത്തിന്നും ക്രിസ്തുസഭയുടെ വീട്ടവൎദ്ധനെക്കും നിങ്ങളുടെ സ്വ
ന്ത രക്ഷെക്കുമായി നടത്തുവാൻ തക്കവണ്ണം കരുണ നല്‌കുകയും
ചെയവൂതാക. ആമെൻ.

നിങ്ങളെല്ലാവരും നിങ്ങളുടെ വിശുദ്ധവിളിയിൽ വിശ്വസ്ത
രായിരിപ്പിൻ. വിശ്വാസത്തിന്റെ മൎമ്മം നിൎമ്മലമനസ്സാക്ഷി
യിൽ കാത്തുകൊൾവിൻ. സകലസഭക്കാൎക്കും ഭക്തിയുള്ള നട
പ്പിനാൽ വഴികാട്ടികളായിരിപ്പിൻ. എന്നാൽ നിങ്ങൾക്കു തന്നെ
നല്ല നിലയും ക്രിസ്തുയേശുവിങ്കലെ വിശ്വാസത്തിൽ വളരെ പ്രാ
ഗത്ഭ്യവും സമ്പാദിച്ചു കൎത്താവിന്റെ സന്തോഷത്തിൽ പ്രവേ
ശിപ്പാൻ സംഗതിയുണ്ടാകും.

(സഭയോടു:) നിങ്ങളോ പ്രിയമുള്ളവരേ, ഈ നില്ക്കുന്ന മൂപ്പ
ന്മാരെയും മൂപ്പസസഭയുടെ എല്ലാ അംഗങ്ങളെയും ദൈവത്തി
ന്റെ ദാസന്മാരായി കൈക്കൊണ്ടു അവരുടെ ഉദ്യോഗം നിമി
ത്തം സകലമാനത്തിന്നും യോഗ്യരായി എണ്ണുവിൻ. മൂപ്പന്മാ
രുടെ അദ്ധ്യക്ഷതെക്കു കീഴടങ്ങുവിൻ. ധനികന്മാരും സമ്പത്തു
ള്ളവരുമായുള്ളോരേ, ദൈവം നിങ്ങൾക്കു സമ്മാനിച്ചിരിക്കുന്ന
വസ്തുവിൽനിന്നു വിശുദ്ധന്മാരുടെ ആവശ്യങ്ങളെ തീൎക്കേണ്ടതിന്നു
തെളിഞ്ഞമനസ്സോടെ സഹായം ചെയ്തുകൊടുപ്പിൻ. ദരിദ്രരും

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/164&oldid=195516" എന്ന താളിൽനിന്ന് ശേഖരിച്ചത്