താൾ:GkVI22e.pdf/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഭാശുശ്രൂഷെക്കു നിയമിച്ചാക്കുക. 153

അഗതികളുമായുള്ളവരേ, നിങ്ങളെ നോക്കി നിങ്ങൾക്കു ഗുണം
ചെയ്തുതരുന്നവരോടു ബഹുമാനവും നന്നിയും കാണിച്ചുകൊ
ൾവിൻ. നാം എല്ലാവരും സത്യവിശ്വാസത്താൽ ക്രിസ്തുവിന്നു
ള്ളവർ ആയി അന്യോന്യം ശുശ്രൂഷ ചെയ്യുന്ന സ്നേഹത്തിൽ അ
വനെ പിഞ്ചെല്ലുമാറാക. എന്നാൽ അവൻ നമ്മെ ഒടുവിൽ ത
ന്റെ സ്വൎഗ്ഗീയരാജ്യത്തിൽ ആക്കി രക്ഷിക്കയും ചെയ്യും.

നാം പ്രാൎത്ഥിക്ക.

സ്വൎഗ്ഗസ്ഥപിതാവായ ദൈവമേ, നിന്റെ സഭയുടെ വീട്ടുവ
ദ്ധനെക്കായിട്ടു വചനശുശ്രൂഷകന്മാരെ മാത്രമല്ല പരിപാലക
ന്മാരെയും മൂപ്പന്മാരെയും നിയമിച്ചുംകൊണ്ടു നിന്റെ സഭയെ
സമാധാനത്തിലും സുഖത്തിലും കാത്തുകൊൾവാൻ പ്രസാദം
തോന്നുകയും ഈ സ്ഥലത്തിലും സഭയിൽ നിന്നെ ശുശ്രൂഷിക്കേ
ണ്ടതിന്നു നല്ല സാക്ഷ്യംപ്രാപിച്ചിട്ടുള്ള പുരുഷന്മാരെ അതിന്നാ
യിട്ടു വിളിക്കുകയും ചെയ്തതുകൊണ്ടു ഞങ്ങൾ നിന്നെ വാഴ്ത്തി സ്തു
തിക്കുന്നു. അവരുടെ ഉദ്യോഗത്തിന്നായിട്ടു നിന്റെ പരിശുദ്ധാ
ത്മാവിന്റെ കൃപാവരങ്ങളെയും മേലിൽനിന്നു ജ്ഞാനശക്തിക
ളെയും നല്കേണമെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. ഇവർ പരി
പാലിപ്പാൻ നിയമിക്കപ്പെട്ട സഭെക്കു തങ്ങളെ നടത്തുന്നവരു
ടെ സദുപദേശങ്ങളെ അനുസരിച്ചു കീഴടങ്ങേണ്ടതിന്നു കരുണ
നല്കേണമേ. ഓരോരുത്തർ താന്താങ്ങളുടെ ഉദ്യോഗം നല്ലവണ്ണം
അനുഷ്ഠിക്കുന്നതിനാൽ നിന്റെ നാമം തേജസ്കരിക്കപ്പെടുവാനും
നിന്റെ പ്രിയപുത്രന്റെ രാജ്യം നീളെ വ്യാപിപ്പാനും നീ തന്നെ
വിശ്വാസം ഉണൎത്തുകയും സ്നേഹത്തിന്റെ ക്ഷമാശുഷ്കാന്തിക
ളെ ശക്തീകരിക്കയും ചെയ്വൂതാക. ആമെൻ.

സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വി
ശുദ്ധീകരിക്കപ്പെടേണമേ. നിന്റെ രാജ്യം വരേണമേ.നിന്റെ
ഇഷ്ടം സ്വൎഗ്ഗത്തിലെ പോലെ ഭൂമിയിലും നടക്കേണമേ. ഞങ്ങ
ൾക്കു വേണ്ടുന്ന അപ്പം ഇന്നു തരേണമേ. ഞങ്ങളുടെ കടക്കാൎക്കു
ഞങ്ങളും വിടുന്നതു പോലെ ഞങ്ങളുടെ കടങ്ങളെ വിട്ടുതരേണ

20

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/165&oldid=195519" എന്ന താളിൽനിന്ന് ശേഖരിച്ചത്