താൾ:GkVI22e.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

140 വിവാഹം.

യായ വിശുദ്ധസഭെക്കുമുള്ള രഹസ്യത്തെ ഇതിനാൽ മുങ്കറിച്ചും
തന്നുവല്ലോ. ഈ നിന്റെ ക്രിയയും ക്രമവും അനുഗ്രഹവും ഇ
വർ ഇരുവരിലും കെടാതെയും ഇളകാതെയും കനിഞ്ഞുകൊണ്ടു
പാലിക്കേണമേ. നിന്റെ കരുണയുടെ ധനം ഇവരുടെ മേൽ
പൊഴിഞ്ഞിട്ടു ഈ അവസ്ഥയിൽ ഇവർ ദൈവഭക്തിയെ പിന്തു
ടൎന്നു മരണത്തോളം അതിൽ ചേൎന്നു നടപ്പാനും നിന്റെ സ്തുതി
ബഹുമാനങ്ങളെയും കൂട്ടുകാരുടെ നന്മയെയും വളൎത്തുവാനും ഇ
വരെ ഉത്സാഹിപ്പിച്ചു നിന്റെ പ്രിയയുത്രനും ഞങ്ങളുടെ കൎത്താ
വും ആയ യേശുക്രിസ്തു മൂലം രക്ഷിച്ചരുളേണമേ. ആമെൻ. Lu.

അല്ലെങ്കിൽ.

ഞങ്ങളുടെ ദൈവമായ യഹോവേ, എന്നേക്കും ഞങ്ങളുടെ
സഹായവും ആശ്വാസവും ആയുള്ളോവേ, നിന്റെ പരിശുദ്ധ
നിയോഗപ്രകാരം വിവാഹനിയമത്തിൽ പ്രവേശിപച്ചു അന്യോ
ന്യം സ്നേഹവും വിശ്വാസവും നേൎന്നുകൊണ്ടു ഇന്നു ഇണെച്ചു
കെട്ടിയവരെ കടാക്ഷിക്കേണമേ. ഇവരുടെ ഗമനത്തെയും ആ
ഗമനത്തെയും അനുഗ്രഹിച്ചു പരിശുദ്ധാത്മാവെ കൊണ്ടു ഇവ
രെ നടത്തി നല്ലതും സുഗ്രാഹ്യവും തികവുള്ളതും ആയ നിന്റെ
ഇഷ്ടത്തെ ഇവരിൽ എല്ലാംകൊണ്ടും പൂരിപ്പിക്കേണമേ. ഇവ
രുടെ ദേഹികൾ യേശുക്രിസ്തുവിൽ ഒന്നിച്ചു ചേൎന്നു സ്നേഹം ആ
കുന്ന തികവിൻ മാല അണിഞ്ഞുകൊണ്ടു ഒരുമനപ്പെടുമാറാകേ
ണമേ. ക്രിസ്തുവിന്റെ വചനം ഐശ്വൎയ്യമായി ഇവരിൽ വസി
ക്കയും ഇവർ പ്രാൎത്ഥനയിൽ ഉറ്റിരുന്നു സ്തോത്രത്തോടെ അതി
ങ്കൽ ജാഗരിച്ചുകൊൾകയും സകലത്തിലും നിന്റെ നല്ല ആ
ത്മാവിന്നു വശമാകായി ചമകയും ചെയ്വാറാക. ഛിദ്രവും ഐക്യ
ക്കുറവും വരുത്തുന്ന ദുരാത്മാവിനെ തടുക്കുക; അന്യോന്യം പൊറു
ത്തു ക്ഷമിക്കുന്ന ജ്ഞാനവും ശാന്തതയും ഉയരത്തിൽ നിന്നു നൽകേ
ണമേ. ഇവരുടെ കൈകളുടെ പ്രവൃത്തിയെ സഫലമാക്ക; വിളിക്കു
തക്ക വിശ്വസ്തതയും ഉത്സാഹവും വൎദ്ധിപ്പിക്ക. അഹോവൃത്തിയെ
അനുഗ്രഹിക്ക. ഇവൎക്കു കഷ്ടതയും ദുഃഖവും പിണെയുന്തോറും
അനുതാപവും വിശ്വാസവും ക്ഷാന്തിയും നൽകി സങ്കടങ്ങളെ

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/152&oldid=195487" എന്ന താളിൽനിന്ന് ശേഖരിച്ചത്