താൾ:GkVI22e.pdf/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിവാഹം. 139

അല്ലെങ്കിൽ.

(ഇന്നവനേ) ഈ നിൽക്കുന്ന (ഇന്നവളെ) ഭാര്യയായി കൈ
ക്കൊണ്ടു സത്യത്തിൽ സ്നേഹിച്ചു, സുഖത്തിലും ദുഃഖത്തിലും
കൈവിടാതെ മരണം നിങ്ങളെ വേർപിരിപ്പോളം വിവാഹനി
ൎണ്ണയം കുറവെന്നി പാലിച്ചു ഒന്നിച്ചു വാഴുവാൻ മനസ്സുണ്ടോ?
എന്നാൽ ദൈവത്തിനും ഈ ക്രിസ്തീയസഭെക്കും മന
സ്സുണ്ടെന്നു ചൊല്ലുക.

ഉത്തരം മനസ്സുണ്ടു.

(ഇന്നവളേ) ഈ നിൽക്കുന്ന (ഇന്നവനെ) ഭൎത്താവായി കൈ
ക്കൊണ്ടു സത്യത്തിൽ സ്നേഹിച്ചു, സുഖത്തിലും ദുഃഖത്തിലും
കൈവിടാതെ മരണം നിങ്ങളെ വേർപിരിപ്പോളം വിവാഹനി
ൎണ്ണയം കുറവെന്നി പാലിച്ചു ഒന്നിച്ചു വാഴുവാൻ മനസ്സുണ്ടോ?
എന്നാൽ ദൈവത്തിനും ഈ ക്രിസ്തീയസഭെക്കും മന
സ്സുണ്ടെന്നു ചൊല്ലുക. Wea

ഉത്തരം മനസ്സുണ്ടു.

അങ്ങിനെ സമ്മതം എങ്കിൽ അന്യോന്ന്യം വലങ്കൈ പിടി
ച്ചുകൊൾവിൻ.

(ഇരുവരുടെ കൈകളിന്മേലും കൈ വെച്ചു പറയേണ്ടതു:)

നിങ്ങളെ അന്യോന്യം വിവാഹസ്നേഹവും വിശ്വാസവും
നേൎന്നുകൊണ്ടതിനാൽ ക്രിസ്തീയസഭയുടെ ശുശ്രൂഷക്കാരനാകുന്ന
ഞാൻ നിങ്ങളുടെ ബാന്ധവം ദൈവക്രമപ്രകാരം ഒരുനാളും ഇള
കാത്തതു എന്നു പിതാ പുത്രൻ പരിശുദ്ധാത്മാവു എന്നീ ദൈ
വനാമത്തിൽ ഉറപ്പിച്ചു ചൊല്ലുന്നു. ദൈവം യോജിപ്പിച്ചതിനെ
മനുഷ്യൻ വേർപിരിക്കരുതു. a. w.

(ഇരുവരും മുട്ടുകുത്തിയിരിക്കേ പ്രാൎത്ഥിക്കുന്നിതു:)

യഹോവയായ ദൈവമേ, സ്വൎഗ്ഗസ്ഥാപിതാവേ, നീ ആണും
പെണ്ണും സൃഷ്ടിച്ചും വിവാഹത്തെ സ്ഥാപിച്ചനുഗ്രഹിച്ചും നി
ന്റെ പ്രിയപുത്രനായ യേശുക്രിസ്തുവിന്നും അവന്റെ കാന്ത

18*

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/151&oldid=195485" എന്ന താളിൽനിന്ന് ശേഖരിച്ചത്