താൾ:GkVI22e.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

96 സ്നാനം.

(പിന്നെ ബോധകൻ കുട്ടിയുടെ നെറ്റിമേൽ മൂന്നു
കുറി വെള്ളം ഒഴിച്ചു ചൊല്ലേണ്ടിയതുː)

(ഇന്നവനേ) ഞാൻ പിതാ പുത്രൻ പരിശുദ്ധാത്മാവാകുന്ന
ദൈവത്തിൻ നാമത്തിൽ നിന്നെ സ്നാനപ്പെടുത്തുന്നു.

(ശിശുവിന്റെ മേൽ വലങ്കൈ വെച്ചിട്ടു.)

(ഇന്നവനേ) നീ ജീവനിലും മരണത്തിലും കൎത്താവിന്റെ
സ്വന്തമുതലായിരിക്ക. ആർക്കും നിന്നെ അവന്റെ കയ്യിൽനി
ന്നു പറിച്ചുകളയുവാൻ കഴികയില്ല. കൎത്താവു തന്നെ തനിക്കു പ്ര
സാദം തോന്നുന്ന സമയത്തിലും വിധത്തിലും നിന്നെ നിത്യജീ
വന്നായ്ക്കൊണ്ടു തികെക്കുമാറാക. ആമെൻ.

നാം പ്രാർത്ഥിക്ക.

സ്വൎഗ്ഗസ്ഥപിതാവായ ദൈവമേ, നിണ​ക്കും നിന്റെ പുത്ര
നായ യേശു ക്രിസ്തുവിന്നും ആയി ഇന്നും എന്നന്നേക്കും വിശു
ദ്ധീകരിക്കപ്പെട്ട ഈ ശിശുവിൽ നിന്റെ കരുണയെ തേജസ്കരി
ക്കേണമേ. ഇതു നിന്റെ കുട്ടിയാകുന്നു. പിതാവേ, മാനുഷ
മാതാപിതാക്കന്മാരുടെ വാത്സല്യത്തേക്കാൾ നിന്റെസ്നേഹം അ
ത്യന്തം വലിയതു. ആകയാൽ നിന്റെ പ്രസാദത്തിന്നൊത്തവ
ണ്ണം ഈ കുട്ടിയോടു ചെയ്യേണമേ. മനസ്സിലുള്ള ദൈവമേ,
ഞങ്ങളുടെ ഇഷ്ടമല്ല നിന്റെ നന്മയും കരുണയുമുള്ള ഹിതം
നടക്കുമാറാക. ഈ ശിശുവിന്റെ ജീവനെ ഇഹത്തിൽ രക്ഷിപ്പാ
ൻ ഇഷ്ടമുണ്ടെങ്കിൽ അതിന്നു തിരുസ്നാനത്തിന്റെ അനുഗ്രഹം
കാത്തുകൊണ്ട് നിന്റെ വിശ്വസ്തപരിപാലനത്തിൽ നിന്റെ
ബഹുമാനത്തിന്നായിട്ടും അമ്മയച്ഛനമ്മമാരുടെ സന്തോഷത്തിന്നാ
യിട്ടും വളർന്നു വരുവാൻ സംഗതിവരുത്തേണമേ. തിരുഹിതപ്ര
കാരം ഇപ്പോൾ തന്നെ നിന്റെ മക്കളുടെ സ്വൎഗ്ഗീയഭവനത്തി
ലേക്കു ചേൎത്തുകൊൾവാൻ തോന്നിയാലോ പിതാവേ, നിന്റെ
പരിശുദ്ധനാമത്തിന്നു ഞങ്ങൾ സ്തോത്രം ചൊല്ലുന്നു. വിശ്വ
സ്തദൈവമേ, നീ അതിനെ വീണ്ടെടുത്തു, നിന്റെ കൈയിൽ
ഞങ്ങൾ അതിനെ ആത്മാവിനെ ഭരമേല്പിക്കുന്നു. ആമെൻ.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/108&oldid=195384" എന്ന താളിൽനിന്ന് ശേഖരിച്ചത്