താൾ:GkVI22e.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്നാനം. 95

൨.സ്വകാൎയ്യസ്നാനം.

നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ കരുണ നാം
എല്ലാവരോടും കൂടെ ഇരുപ്പൂതാക. ആമെൻ.

നാം ജീവിക്കുന്നു എങ്കിൽ കൎത്താവിന്നു ജീവിക്കുന്നു, മരിക്കുന്നു
എങ്കിൽ കൎത്താവിന്നു മരിക്കുന്നു. അതുകൊണ്ടു ജീവിച്ചാലും
മരിച്ചാലും കൎത്താവിന്നുള്ളവർ ആകുന്നു. ഈ പ്രിയശിശുവി
ന്റെ ബലഹീനതയെ ഓൎത്താൽ അതു പിരിഞ്ഞുപോകുന്ന നാ
ഴിക അടുത്തിരിക്കുന്നു എന്നു കരുതേണ്ടതാകകൊണ്ടു നാം ദൈവ
വചനത്തിൽനിന്നു ഇപ്പോൾ കേട്ടിട്ടുള്ള ആശ്വാസം ഹൃദയ
ത്തിൽ നല്ലവണ്ണം കൈക്കൊൾക. നാം വിശ്വസ്തനായ രക്ഷി
താവിന്റെ സ്വന്തമുതലാകുന്നു എന്നതു ജീവനിലും മര​ണത്തി
ലും നമ്മുടെ ഏകപ്രത്യാശയും ശരണവും ആകയാൽ നാം ഈ
ശിശുവിനെ അവന്റെ കയ്യിൽ ഏല്പിച്ചു അവൻ ഇഹത്തിലും
പരത്തിലും സകലനന്മയും നല്കി രക്ഷിക്കും എന്നു ഹൃദയപൂൎവ്വം
വിശ്വസിക്കുന്നു. "ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടു
വിൻ‍, അവരെ തടുക്കരുതു, ദൈവരാ‍ജ്യം ഇപ്രകാരമുള്ള വൎക്കാകുന്നു
സത്യം" എന്നു കല്പിച്ചിരിക്കകൊണ്ടു നാം അവന്റെ
തിരുസന്നിധാനത്തിൽ ചെന്നു നമ്മുടേതല്ല കൎത്താവിന്റെ
സ്വന്തമായ ഈ പ്രിയ കുട്ടിയെ അവങ്കൽ സമൎപ്പിക്കയും അവൻ
തന്നെ അതിനെ ദൈവത്തിന്റെ കരുണാനിയമത്തിൽ ചേൎപ്പാ
നും തന്റെ രാജ്യത്തിന്നായ്ക്കൊണ്ടു ശുദ്ധീകരിപ്പാനും തക്കവണ്ണം
പ്രാൎത്ഥിക്കയും ചെയ്തു.

(സ്നാനസാക്ഷികളുണ്ടെങ്കിൽ അവരോടു ചോദിക്കേണ്ടതുː)

എന്നാൽ ഈ ശിശു പിതാ പുത്രൻ പരിശുദ്ധാത്മാവു എ
ന്നീ നാമത്തിലേക്കു സ്നാനം ലഭിക്കണമെന്നും ദൈവം ജീവനെ
രക്ഷിച്ചുകൊടുത്താൽ നമ്മുടെ ക്രിസ്തീയവിശ്വാസപ്രകാരം ബാ
ലശിക്ഷ പ്രാപിക്കണമെന്നും മനസ്സുണ്ടോ?

എന്നാൽ: മനസ്സുണ്ടു എന്നു ചൊല്ലുവിൻ.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/107&oldid=195382" എന്ന താളിൽനിന്ന് ശേഖരിച്ചത്