താൾ:GkVI22e.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്നാനം. 91

അവന്റെ നാമത്തിൽ സ്നാനപ്പെട്ടിട്ടുള്ള നാം എല്ലാവരും എത്ര
കടംപെട്ടിരിക്കുന്നു എന്നു വിചാരിച്ചു കൊൾക. ഈ ചെറിയ
വരിൽ ഒരുത്തന്നു ഇടൎച്ച വരുത്തുന്ന ഏവന്നും ഹാ കഷ്ടം!
കൎത്താവ് ഭരമേല്പിച്ച യാതൊരു ശിശുവിന്നു വളൎത്തുന്നവരുടെ
ദോഷത്താൽ രക്ഷ ഇല്ലാതെ പോയാൽ ആയതു അവരുടെ
ദേഹികളോടു താൻ ചോദിക്കും. ശിഷ്യൎക്കു യോഗ്യമായ സ്നേഹ
ത്താലും വിശ്വസ്തതയാലും ഈ ചെറിയവരിൽ യാതൊന്നിനെ
കൈക്കൊണ്ടു രക്ഷിക്കിലോ ആയതു തനിക്കു ചെയ്തപ്രകാരം
എണ്ണിക്കൊള്ളും. അതുകൊണ്ടു മാതാപിതാക്കന്മാരേ, ദൈവ
ത്തിന്റെ സൎവ്വശക്തിയുള്ള ദയ ഈ ശിശുവെ (ക്കളെ) നിങ്ങൾ
ക്കു സമ്മാനിച്ചിരിക്കയാൽ നിങ്ങൾ നന്ദിയുള്ളവരായി നിങ്ങളു
ടെ ഉത്തരവാദിത്വം ഓൎത്തുകൊണ്ടു കൎത്താവിന്റെ ബാലശിക്ഷ
യിലും പത്ഥ്യോപദേശത്തിലും ഇതിനെ (വരെ) പോറ്റി വള
ൎത്തി, ദേഹിക്കു ഹാനിവരുത്തുന്നതു ഒക്കയും ഒഴിച്ചു പരിശുദ്ധാ
ത്മാവിന്റെ വേലെക്കു മുടക്കം വരാതെവണ്ണം സൂക്ഷിച്ച നോ
ക്കേണ്ടതു.

അപ്രകാരം പ്രിയ മൂപ്പന്മാരേ: നിങ്ങൾ സഭയുടെ പേൎക്കു
ഈ സ്നാനത്തിന്നു സാക്ഷികളും ഇപ്രകാരമുള്ള ശിശുവിനെ
(ക്കളെ) യേശുനാമത്തിൽ കൈക്കൊൾവാൻ പ്രത്യേകം മുതിരേ
ണ്ടുന്നവരും ആകയാൽ ഇതിനെ (വരെ) ദൈവത്തിൻ മുമ്പാകെ
പ്രാൎത്ഥനയിൽ കൂടെക്കൂടെ ഓർത്തു ഇഹത്തിലും പരത്തിലും ഉള്ള
സൗെഖ്യത്തിന്നു മുട്ടുള്ളതു എല്ലാം തീൎപ്പാൻ നിങ്ങളാൽ ആകുന്നേ
ടത്തോളം ശ്രമിക്കയും വേണ്ടതു.

എന്നാൽ ഈ ശിശു (ക്കൾ) സ്നാനം ഏല്ക്കുന്ന വിശ്വാസം
ഇന്നതു എന്നു പരസ്യമാകേണ്ടതിന്നു ഈ ചോദ്യങ്ങൾക്കു ഉത്ത
രം ചൊല്ലുവിൻ.

൧. സ്വൎഗ്ഗങ്ങൾക്കും ഭൂമിക്കും സ്രഷ്ടാവായി സൎവ്വശക്തനായി
പിതാവായിരിക്കുന്നദൈവത്തിങ്കൽ നിങ്ങൾ വിശ്വസിക്കുന്നുവോ?
അവന്റെ ഏകപുത്രനായി നമ്മുടെ കൎത്താവായ യേശു
ക്രിസ്തുവിങ്കലും ആയവൻ പരിശുദ്ധാത്മാവിനാൽ മറിയ എന്ന
കന്യകയിൽ ഉല്പാദിതനായി ജനിച്ചു എന്നും പൊന്ത്യ പിലാത


12*

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/103&oldid=195373" എന്ന താളിൽനിന്ന് ശേഖരിച്ചത്