താൾ:GkVI22e.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

92 സ്നാനം.

ന്റെ കീഴിൽ കഷ്ടമനുഭവിച്ചു ക്രൂശിക്കപ്പെട്ടു മരിച്ചു അടക്ക
പ്പെട്ടു പാതാളത്തിൽ ഇറങ്ങി എന്നും മൂന്നാം ദിവസം ഉയിൎത്തെ
ഴുനീറ്റു സ്വൎഗ്ഗാരോഹണമായി സൎവ്വശക്തിയുള്ള പിതാവായ
ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കുന്നു എന്നും അവിടെ
നിന്നും ജീവികളോടും മരിച്ചവരോടും ന്യായം വിസ്തരിപ്പാൻ വരും
എന്നും വിശ്വസിക്കുന്നുവോ?

പരിശുദ്ധാത്മാവിലും വിശുദ്ധന്മാരുടെ കൂട്ടായ്മ അകുന്ന
ശുദ്ധസാധാരണ സഭയിലും പാപമോചനത്തിലും ശരീര
ത്തോടെ ജീവിച്ചെഴുനീല്ക്കുന്നതിലും നിത്യജീവങ്കലും വിശ്വസി
ക്കുന്നുവോ?

എന്നാൽ; അതേ, ഞങ്ങൾ വിശ്വസിക്കുന്നു എന്നു ചൊല്ലുവിൻ.

൨. നിങ്ങൾ പിശാചിനോടും അവന്റെ സകല ക്രിയക
ളോടും ലോകത്തിന്റെ ആഡംബരമായകളോടും ജഡത്തിന്റെ
സകല മോഹങ്ങളോടും മറുത്തു പറയുന്നുവോ?

എന്നാൽ; അതേ, ഞങ്ങൾ മറുത്തു പറയുന്നു എന്നു ചൊല്ലുവിൻ.

൩. വിശേഷാൽ പിതാ പുത്രൻ സദാത്മാവായ പരിശുദ്ധ
ദൈവത്തിന്നു എന്നും വിശ്വസ്തരാവാനും അവന്റെ വചന
പ്രകാരം നടന്നു കൊൾവാനും നിൎണ്ണയിക്കുന്നുവോ?

എന്നാൽ; അതേ, ഞങ്ങൾ നിർണ്ണയിക്കുന്നു എന്നു ചൊല്ലുവിൻ.

൪. (മാതാപിതാക്കന്മാരോടു) നിങ്ങളുടെ ശിശുവിന്നു (ക്കൾ
ക്കു) ഈ വിശ്വാസത്തിൽ സ്നാനവും ക്രിസ്ത്യാനൎക്കു യോഗ്യമായ
ബാലശിക്ഷയും ലഭിക്കണം എന്നു മനസ്സുണ്ടോ?

എന്നാൽ; മനസ്സുണ്ടു എന്നു ചൊല്ലുവിൻ.

൫.(മൂപ്പന്മാരോടു) ഈ സ്നാനത്തിന്നു സാക്ഷികളായുള്ളോരേ,
ഈ ശിശുവിനെ (ക്കളെ) കർത്താവിന്റെ ബാലശിക്ഷയിലും
പത്ഥ്യോപദേശത്തിലും പോറ്റി വളൎത്തുവാൻ നിങ്ങൾ സഭ
യുടെ നാമത്തിൽ സഹായം ചെയ്തു കരുതിനോക്കുവാൻ മന
സ്സുണ്ടോ?

എന്നാൽ; മനസ്സുണ്ടു എന്നു ചൊല്ലുവിൻ.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/104&oldid=195375" എന്ന താളിൽനിന്ന് ശേഖരിച്ചത്