താൾ:GkVI22d.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

74 കഷ്ടാനുഭവചരിത്രം.

പെരുനാൾക്കു വന്നൊരു വലിയ പുരുഷാരം യേശു യരുശലേ
മിൽ വരുന്നതു അറിഞ്ഞു, പിറ്റെ നാൾ ൟത്തപ്പനകളുടെ കുരു
ത്തോലകൾ എടുത്തുംകൊണ്ടു, അവനെ എതിരേല്പാൻ പുറപ്പെട്ടു
പോയി: ഹൊശന്ന ഇസ്രയേലിൻ രാജാവായി, കൎത്താവിൻ നാമ
ത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവനാക, എന്നു ആൎത്തുകൊണ്ടിരുന്നു.
യേശു ഒരു ചെറിയ കഴുതയെ കണ്ടിട്ടു, അതിന്മേൽ കയറി ഇരുന്നു:
സിയോൻപുത്രിയേ ഭയപ്പെടായ്ക, കണ്ടാലും നിന്റെ രാജാവു കഴുത
ക്കുട്ടിപ്പുറത്തു കയറിക്കൊണ്ടു വരുന്നു, എന്നു എഴുതിയിരിക്കുന്നപ്രകാ
രം തന്നെ. അവനോടു കൂടി വന്ന സമൂഹമൊ അവൻ ലാസരെ
കല്ലറയിൽനിന്നു വിളിച്ചു, മരിച്ചവരിൽനിന്നു ഉൎണത്തി, എന്നു സാ
ക്ഷ്യം ചൊല്ലിക്കൊണ്ടിരുന്നു. അതുകൊണ്ടു ഈ അടയാളം ചെയ്തപ്ര
കാരം പുരുഷാരം കേട്ടിട്ടു അവനെ എതിരേറ്റു കൂടി. പരീശർ: നമു
ക്കു ഏതും ഫലിക്കുന്നില്ല, എന്നു കണ്ടുവോ? ഇതാ ലോകം അവന്റെ
പിന്നാലെ ആയ്പോയി, എന്നു തങ്ങളിൽ പറകയും ചെയ്തു. (യൊ)

പിന്നെ പെസഹ എന്ന പേരുള്ള പുളിപ്പില്ലാത്തതിന്റെ പെ
രുനാൾ അടുക്കുമ്പോൾ യേശു തന്റെ ശിഷ്യന്മാരോടു: രണ്ടു ദിവ
സങ്ങളിൽ പിന്നെ പെസഹ ആകുന്നു, എന്നറിയുന്നുവല്ലൊ. അന്നു
മനുഷ്യപുത്രൻ കുരിശിക്കപ്പെടുവാൻ ഏല്പിക്കപ്പെടുന്നു, എന്നു പറ
ഞ്ഞു. അപ്പോൾ തന്നെ മഹാപുരോഹിതരും, ശാസ്ത്രികളും, ജന
ത്തിന്റെ മൂപ്പന്മാരും കയഫാ എന്നുള്ള മഹാപുരോഹിതന്റെ അ
രമനയിൽ വന്നു കൂടി നിരൂപിച്ചു, ജനത്തെ ഭയപ്പെടുന്നതുകൊണ്ടു,
യേശുവെ ഉപായംകൊണ്ടു പിടിച്ചു കൊല്ലുവാൻ വഴി അന്വേഷി
ച്ചു കൊണ്ടിട്ടും, ജനത്തിൽ കലഹം ഉണ്ടാകായ്വാൻ പെരുനാളിൽ
മാത്രം അരുതു എന്നു പറഞ്ഞു. (മ. മാ.ലൂ. ൨൨.)

അന്നു പന്തിരുവരിൽ ഒരുത്തനായ യൂദാ ഇഷ്കൎയ്യോത്താ മഹാ
പുരോഹിതരെ ചെന്നു കണ്ടു, അവനെ ഇന്നപ്രകാരം അവൎക്കു കാ
ണിച്ചു തരാം, എന്നു സംഭാഷണം ചെയ്തു: എനിക്കു എന്തു തരു
വാൻ മനസ്സായ്യിരിക്കുന്നു? എന്നാൽ അവനെ ഏല്പിച്ചുതരാം, എന്നു
പറഞ്ഞു. ആയതു അവർ കേട്ടു സന്തോഷിച്ചു, ദ്രവ്യം കൊടുപ്പാൻ
വാഗ്ദത്തം ചെയ്തു, അവനു മുപ്പതു ശേക്കൽ തൂക്കിക്കൊടുത്തു. അവ

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/86&oldid=185938" എന്ന താളിൽനിന്ന് ശേഖരിച്ചത്