താൾ:GkVI22d.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉത്സവപ്രാൎത്ഥനകൾ. 33

കൊടുത്തു. അവനിൽ വിശ്വസിക്കുന്നവൻ എല്ലാം നശിക്കാതെ,
നിത്യജീവനുള്ളവനാവാൻ സംഗതി വരുത്തുകയാൽ, ഞങ്ങൾ സ്തുതി
ചൊല്ലുന്നു. ഞങ്ങൾ്ക്കു സമാധാനം വരുത്തുന്ന ശിക്ഷയെ നീ അവ
ന്മേൽ ആക്കി, അവന്റെ അടിപ്പിണരാൽ ഞങ്ങൾ സൌഖ്യപ്പെട്ടി
രിക്കുന്നു. മനസ്സലിവിൻ പിതാവേ, പാപത്തിൻ കറ പറ്റീട്ടുള്ള ഞ
ങ്ങളുടെ സ്വഭാവരൂപത്തിലല്ല, നിന്റെ പ്രിയമുള്ള പരിശുദ്ധ പുത്ര
നിൽ അത്രേ ഞങ്ങളെ നോക്കി, അവൻ ഗഥശമനിലും ഗൊല്ഗഥാ
വിലും വെച്ചു, ഞങ്ങൾ്ക്കു വേണ്ടി കഴിച്ചിട്ടുള്ള ഈടാൎന്ന ബലിയെ വി
ചാരിച്ചു എണ്ണി, തീരാത്ത വങ്കടത്തെ ക്ഷമിച്ചു ഞങ്ങളെ കൈക്കൊ
ള്ളേണമേ.

നീയൊ പ്രിയ യേശുവേ, നിന്റെ അഗാധസ്നേഹത്തെ ഇന്നു
കണ്ണിന്മുമ്പിലാക്കി തോന്നിച്ചു, ഈ ശീതമുള്ള ഹൃദയങ്ങളിൽ നിന്റെ
വാത്സല്യമാകുന്ന ജ്വാലയെ കത്തിച്ചു, മരണപൎയ്യന്തം സ്നേഹിച്ചു
ള്ള നിന്നെ എല്ലാറ്റിൻ മീതെ ഉറ്റു സ്നേഹിപ്പാറാക്കേണമേ. നി
ന്റെ കഷ്ടങ്ങളെ അനുതാപമുള്ള ഹൃദയത്തോടും, ജീവനുള്ള വി
ശ്വാസത്തോടും നോക്കി കരുതികൊൾ്വാൻ കരുണ നല്കേണമേ. ഞ
ങ്ങളുടെ നേരെ പാപങ്ങൾ എഴുനീറ്റു, നിന്റെ കല്പനയും സ്വന്ത
മനസ്സാക്ഷിയും കുറ്റം ചുമത്തി ശപിക്കുന്തോറും തിരുകുരിശിന്റെ
ചുവട്ടിൽ ഞങ്ങൾക്കു ശരണം നല്കേണമേ. സ്വൎഗ്ഗങ്ങളിൽ കടന്ന
മഹാപുരോഹിതനെ പണ്ടു പ്രാൎത്ഥിച്ചതു പോലെ: പിതാവേ, ഇ
വൎക്കു ക്ഷമിച്ചു വിടേണമേ, എന്നു ഞങ്ങൾക്കു വേണ്ടി വിടാതെ പ്രാ
ൎത്ഥിച്ചു കൊണ്ടു മദ്ധ്യസ്ഥം ചെയ്തു പോരേണമേ.

വിശ്വസ്ത രക്ഷിതാവേ, നിന്റെ മരണത്തിന്റെ ശക്തിയെ ഞ
ങ്ങളിൽ നടത്തി, ഞങ്ങൾ പാപത്തെ പകെച്ചു വെറുത്തു, ജഡ
ത്തെ അതിന്റെ രാഗമോഹങ്ങളോടും കുരിശിച്ചു ഇഹലോകത്തിൽ
നിനക്കായി മാത്രം ജീവിച്ചിരിക്കുമാറാക്കേണമേ. നിന്റെ കഷ്ടങ്ങളു
ടെ കൂട്ടായ്മയിൽ ഞങ്ങളെ നടത്തുവാൻ തോന്നിയാൽ, ഞങ്ങൾ നി
ന്നോടു ഒന്നിച്ചു നിലെച്ചു സഹിപ്പാനും, ഒടുക്കം നിന്റെ തേജസ്സിൽ
കൂടി വാഴ്വാനും വരം നല്കി രക്ഷിക്കേണമേ. ആമെൻ. Bs. W.

5

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/45&oldid=185896" എന്ന താളിൽനിന്ന് ശേഖരിച്ചത്