താൾ:GkVI22d.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

32 ഉത്സവപ്രാൎത്ഥനകൾ.

ഏല്പിച്ചു, ഞങ്ങൾക്കു വേണ്ടി പരിഹാസവും തല്ലും തുപ്പും മുൾ്ക്കിരീ
ടവും, ക്രൂശിലെ ദണ്ഡവും അത്യാസന്ന യാതനയും അനുഭവിച്ചുവ
ല്ലൊ, ഈ വിശുദ്ധകഷ്ടതയും മരണവും ഞങ്ങൾ ധ്യാനിച്ചു പാ
ൎത്തുകൊണ്ടു, ഉള്ളിൽ താഴ്ത്തപ്പെട്ടും, എല്ലാ പരീക്ഷകളിലും ഊന്നി
നിന്നും, പാപത്തെയും ലോകത്തെയും ചെറുക്കുന്നതിൽ ഉറെച്ചും,
ജീവനിലും മരണത്തിലും ആശ്വസിച്ചുംകൊണ്ടിരിപ്പാൻ കരുണ ന
ല്കേണമേ. പ്രിയ രക്ഷിതാവേ, നിന്റെ കാൽവടുക്കളിൽ പിൻചെ
ല്ലുവാനായി നീ ഞങ്ങൾക്കു ഒരു പ്രമാണം വെച്ചുവിട്ടിരിക്കുന്നു. വി
ശ്വാസത്തിന്റെ നായകനും, തികവു വരുത്തുന്നവനും ആയ നിന്നെ
ഞങ്ങൾ നോക്കിക്കൊണ്ടു, ഞങ്ങൾക്കു മുൻകിടക്കുന്ന പോൎപ്പാച്ച
ലെ ക്ഷാന്തിയോടെ കഴിച്ചോടുവാനും, ദേഹികളുടെ രക്ഷയാകുന്ന
വിശ്വാസത്തിൻ അന്ത്യത്തെ പ്രാപിപ്പാനും, നിന്റെ ചൊല്ലി മുടി
യാത്ത സ്നേഹത്തിന്നായി എന്നും സ്തുതിച്ചു വാഴ്ത്തുവാനും, കരുണ
ചെയ്തു രക്ഷിക്കേണമേ. ആമെൻ. W.

൨.

കൎത്താവായ യേശുവേ, നീ ഞങ്ങളുടെ ജഡരക്തങ്ങൾ എടുത്തു,
മരണത്തിന്റെ അധികാരിയാകുന്ന പിശാചിനെ തിരുമരണത്താൽ
നീക്കി, മരണഭീതിയാൽ ജീവപൎയ്യന്തം ദാസ്യത്തിൽ ഉൾ്പെട്ട ഞങ്ങ
ളെ ഉദ്ധരിച്ചതു കൊണ്ടു, ഞങ്ങൾ പൂൎണ്ണമനസ്സോടെ വന്ദനവും
സ്തോത്രവും ചൊല്ലുന്നു. ഞങ്ങൾ ഇനി നിന്റെ മരണത്തിന്റെ
കൂട്ടായ്മയാൽ ഞങ്ങൾക്കും പാപത്തിന്നും മരിച്ചു, മേലാൽ നിന്നോ
ടു ഒന്നിച്ചു ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു കരുണ ചെ
യ്തു. താങ്ങേണമേ. മരണനേരത്തിലും ഞങ്ങൾ നിന്റെ വിലയേറി
യ പുണ്യത്തിൽ ആശ്രയിച്ചു സന്തോഷിപ്പാനും താഴ്മയോടെ അ
പേക്ഷിക്കുന്നു. അന്നു ഞങ്ങളുടെ ദേഹികളെ തിരുകൈയിൽ ചേ
ൎത്തു കൊള്ളേണമേ. വിശ്വസ്ത രക്ഷിതാവായ യേശുവേ, നീ ഞങ്ങ
ളെ വീണ്ടു കൊണ്ടിരിക്കുന്നുവല്ലോ. ആമെൻ. W.

മ്പ.

ഞങ്ങളുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ പിതാവായുള്ളോ
വേ, ഞങ്ങൾക്കു വേണ്ടി നീ ഏകജാതനെ മരണത്തിൽ ഏല്പിച്ചു

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/44&oldid=185895" എന്ന താളിൽനിന്ന് ശേഖരിച്ചത്