താൾ:GkVI22d.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉച്ചയിൽ പിന്നെയുള്ള പ്രാൎത്ഥന. 15

കാശവും വിശുദ്ധിയും, നിത്യജീവന്റെ നിശ്ചയവും നിറഞ്ഞു വഴി
യുന്നതിൽ ആഗ്രഹം ജനിപ്പിക്ക. ഇങ്ങിനെ സംഭവിക്കേണ്ടതിന്നു
നിന്റെ ഹൃദയപ്രകാരമുള്ള ബോധകരെയും ഇടയന്മാരെയും തിരു
സഭെക്കു കൊടുത്തരുളുക; ഓരോരോ കുടികളിൽ നിന്റെ ആത്മാ
വിനാൽ വാഴുക; പള്ളികളിൽ കേൾപ്പിക്കുന്നവരെയും കേൾക്കുന്ന
വരെയും അനുഗ്രഹിക്ക, എല്ലാ ക്രിസ്തീയ അധികാരങ്ങൾക്കും ജ്ഞാ
നവും പ്രാപ്തിയും നല്കി, അവർ കല്പിക്കുന്നതും നടത്തുന്നതും ഒക്ക
യും നിന്റെ ബഹുമാനത്തിന്നും, തിരുസഭയുടെ പരിപാലനത്തി
ന്നും വൎദ്ധനെക്കും, സത്യവിശ്വാസവും ശുദ്ധനടപ്പും എങ്ങും വ്യാപി
ക്കുന്നതിനും അനുകൂലമായി തീരുമാറാക്കേണമേ. ഈ രാജ്യത്തെ
മുഴുവൻ കടാക്ഷിക്കയാവു. നിന്റെ ജനത്തെ ആദരിച്ചും കൊണ്ടു,
തിരു അവകാശത്തിന്റെ ശേഷിപ്പു നാണിച്ചു പോകാതവണ്ണം രക്ഷി
ക്കേണമേ. തിരുസഭയോടു കലഹിച്ചു വരുന്ന സകല ഉപായത്തെ
യും സാഹസത്തെയും ഇല്ലാതാക്കുക, നിന്തിരുനാമത്തെ ഏറ്റുപ
റഞ്ഞിട്ടു, ഉപദ്രവപ്പെട്ടും ക്ലേശിച്ചും പോകുന്നവരെ ബലപ്പെടുത്തി
ഉദ്ധരിക്ക, ഭൂമിയിൽ മനുഷ്യർ വസിപ്പെടത്തോളം നിന്റെ സുവി
ശേഷവെളിച്ചത്തെ സകല ഹൃദയങ്ങളിലും പ്രകാശിപ്പിച്ചു, ദുഃഖി
തർ, അനാഥർ, രോഗികൾ, ദരിദ്രർ മുതലായവരുടെ സങ്കടത്തെ
പിതാവായിട്ടു കുറിക്കൊണ്ടു വിചാരിക്ക, ഭൂമിയുടെ ഫലങ്ങളെയും കാ
ത്തുകൊൾക, ഇഹജീവകാലത്തിന്റെ ആവശ്യവും ആശ്വാസവും
സംബന്ധിച്ചുള്ളതു ഒക്കയും ദിവ്യാനുഗ്രഹങ്ങളുടെ നിറവിൽനിന്നു
ഇറക്കി പോരുകയല്ലാതെ, ഒടുക്കം ഈ അരിഷ്ടതയുടെ താഴ്വരയിൽ
നിന്നു നിന്റെ നിത്യ സ്വസ്ഥതയിൽ പ്രവേശിപ്പിച്ചു, ഞങ്ങളുടെ
കൎത്താവായ യേശു ക്രിസ്തുമൂലം എന്നേക്കും രക്ഷിക്കേണമേ. ആ
മെൻ. W. Sfh.

അല്ലെങ്കിൽ.

സൎവ്വശക്തിയുള്ള ദൈവവും, ഞങ്ങളുടെ കൎത്താവായ യേശു ക്രി
സ്തുവിന്റെ പിതാവും, സൎഗ്ഗങ്ങളിലും ഭൂമിയിലും ഉള്ള കുഡുംബത്തി
ന്നു ഒക്കയും പേർ വരുവാൻ ഹേതുവുമായുള്ളോവേ, അടിയങ്ങൾ
തിരുമുഖത്തിൻ മുമ്പിൽ നിന്നു കൊണ്ടു ഹൃദയങ്ങളുടെ സ്തോത്രബ
ലികളെ കഴിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/27&oldid=185878" എന്ന താളിൽനിന്ന് ശേഖരിച്ചത്