താൾ:GkVI22d.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

14 ഉച്ചയിൽ പിന്നെയുള്ള പ്രാൎത്ഥന.

൫.

എന്നാൽ ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പ
രമായി ചെയ്വാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തിപ്രകാരം കഴിയുന്ന
വനു സഭയകത്തു എന്നെന്നേക്കും സകല തലമുറകളോളവും ക്രിസ്തു
യേശുവിങ്കൽ തേജസ്സുണ്ടാവൂതാക. ആമെൻ. (എഫ. ൩)

II. കൎത്താവിൻ ആഴ്ചെക്കു

ഉച്ചയിൽ പിന്നെയുള്ള പ്രാൎത്ഥന.

ഒരു വന്ദനം ചൊല്ലിയശേഷം ഒരു ശ്ലോകത്തെ പാടുക, പി
ന്നെ A. P. അക്കത്തിലെ പ്രാൎത്ഥനകളാൽ ഒന്നു എങ്കിലും ഇ
വിടെ കാണുന്നതു എങ്കിലും പ്രാൎത്ഥിക്ക.

സ്വൎഗ്ഗസ്ഥനായ പിതാവേ, നീ സ്വൎഗ്ഗീയ വിളികൊണ്ടു ഞങ്ങ
ളെ വിളിച്ചതിനാലും, രാജ്യപുത്രരായി തിരുമുമ്പിൽ വീണ്ടും വരു
വാൻ അനുവദിക്കുന്നതിനാലും, ഞങ്ങൾ സ്തോത്രം ചൊല്ലന്നു. ക
ൎത്താവേ, നീ പരിശുദ്ധനും കരുണാസമ്പന്നനും അത്രേ; ഞങ്ങളോ
ഈ വിളിയുടെ വലിപ്പത്തെയും ധന്യതയെയും നന്നിയുള്ളവരായി
വിചാരിക്കായ്കയാൽ, നാണിക്കേണ്ടതാകുന്നു. അയ്യൊ ഞങ്ങൾ പരി
ശുദ്ധാത്മാവിന്റെ കൃപാവ്യാപാരങ്ങളോടു എത്രവട്ടം മറുത്തു ! തിരു
വചനത്തിന്റെ വിത്തു എത്രവട്ടം പ്രപഞ്ചമോഹം, ജഡചിന്ത, അ
വിശ്വാസം എന്നി മുള്ളുകളിൽ അകപ്പെട്ടു ഞെരുങ്ങി മുടിഞ്ഞു പോ
യി! പ്രിയരക്ഷിതാവേ, ഞങ്ങളുടെ നന്നികേടിനു യോഗ്യമായ ശി
ക്ഷയെ വിധിക്കല്ലേ, നിന്റെ സത്യത്തിൻ വെളിച്ചത്തെ ഇവിടെ
നിന്നു നീക്കരുതേ, നിന്റെ കരുണാരാജ്യത്തിന്നു ഇങ്ങു മാറ്റം വരു
ത്തരുതേ. ദയയുള്ള ദൈവമേ, പ്രിയപുത്രന്റെ രക്തംകൊണ്ടു ഞ
ങ്ങളുടെ സകല അധൎമ്മങ്ങളെയും മാച്ചു കളയേണമേ. ഞങ്ങളിൽ
കനിഞ്ഞു. വിശുദ്ധവചനത്തെയും ചൊല്ക്കുറികളെയും ഇനിയും കൂ
ട്ടില്ലാതെ നിൎമ്മലമായി ഈ സഭയിൽ കാത്തു നടത്തിക്ക, പുതിയ
ഹൃദയത്തെ ഞങ്ങളിൽ സൃഷ്ടിക്ക, നിന്നെ സ്തുതിച്ചം കനിവിൻ വൎദ്ധ
നയെ അപേക്ഷിച്ചുകൊണ്ടു, തിരുവചനത്തിൻ ശക്തിയാൽ പ്ര

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/26&oldid=185877" എന്ന താളിൽനിന്ന് ശേഖരിച്ചത്