താൾ:GkVI22d.pdf/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ഥിരീകരണത്തിന്നുള്ള ഉപദേശം. 169

൫൮. ചോ. വിശ്വാസത്തിന്നു ഉറപ്പും സങ്കടത്തിൽ ആശ്വാസവും വൎദ്ധിപ്പിക്കുന്ന
സാധനം എന്തു?

ഉ. നമ്മുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ അത്താഴം
തന്നെ.

൫൯. ചോ. നമ്മുടെ കൎത്താവിന്റെ തിരുവത്താഴം, എന്നതു എന്തു?

ഉ. തിരുവത്താഴം എന്നതു വിശുദ്ധമൎമ്മവും ദിവ്യമായ ചൊല്ക്കു
റിയും ആകുന്നു, അതിൽ ക്രിസ്തു നമുക്കു അപ്പത്തോടും വീഞ്ഞിനോ
ടും കൂട തന്റെ ശരീരത്തെയും രക്തത്തെയും ഉള്ളവണ്ണം സമ്മാനി
ച്ചു തരുന്നതുകൊണ്ടു, പാപമോചനവും നിത്യജീവനും ഉണ്ടെന്നു
നിശ്ചയം വരുത്തുന്നു.

൬൦. ചോ. തിരുവത്താഴത്തിന്റെ ഉപദേശം എല്ലാം അടങ്ങിയ സ്ഥാപനവചന
ങ്ങളെ പറക.

ഉ. കൎത്താവായ യേശു തന്നെ കാണിച്ചു കൊടുക്കുന്നാൾ രാത്രി
യിൽ പന്തിരുവരോടു കൂട അത്താഴത്തിന്നിരുന്നു, അപ്പത്തെ എടു
ത്തു സ്തോത്രം ചെയ്തു നുറുക്കി പറഞ്ഞു: വാങ്ങി ഭക്ഷിപ്പിൻ, ഇതു നി
ങ്ങൾക്കു വേണ്ടി നുറുക്കപ്പെടുന്ന എന്റെ ശരീരം ആകുന്നു, എന്റെ
ഓൎമ്മെക്കായിട്ടു ഇതിനെ ചെയ്വിൻ, അപ്രകാരം തന്നെ അത്താഴ
ത്തിൽ പിന്നെ പാനപാത്രത്തെയും എടുത്തു സ്തോത്രം ചെയ്തു,
അവൎക്കു കൊടുത്തു പറഞ്ഞിതു: നിങ്ങൾ എല്ലാവരും ഇതിൽനിന്നു
കുടിപ്പിൻ. ഈ പാനപാത്രം എന്റെ രക്തത്തിൽ പുതിയനിയമം
ആകുന്നു. ഇതു പാപമോചനത്തിന്നായി നിങ്ങൾക്കും അനേകൎക്കും
വേണ്ടി ഒഴിച്ച എന്റെ രക്തം, ഇതിനെ കുടിക്കുന്തോറും എന്റെ
ഓൎമെക്കായിട്ടു ചെയ്വിൻ.

൬൧. ചോ, തിരുവത്താഴത്തിൽ നിനക്കു എന്തു അനുഭവിപ്പാൻ കിട്ടുന്നു?

ഉ. അപ്പരസങ്ങളോടും കൂട യേശു ക്രിസ്തുവിന്റെ സത്യമാ
യുള്ള ശരീരത്തെയും സത്യമായുള്ള രക്തത്തെയും ഞാൻ ഭക്ഷിച്ചു
കുടിക്കുന്നു. (൧കൊ. ൧൦, ൧൬.) നാം ആശീൎവ്വദിക്കുന്ന അനുഗ്രഹ
പാത്രം ക്രിസ്തു രക്തത്തിന്റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന
അപ്പം ക്രിസ്തു ശരീരത്തിന്റെ കൂട്ടായ്മ അല്ലയോ?

22

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/181&oldid=186033" എന്ന താളിൽനിന്ന് ശേഖരിച്ചത്