താൾ:GkVI22d.pdf/169

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഭാശുശ്രൂഷെക്കു ആക്കുക. 157

അന്വേഷിപ്പാനും, ബലക്ഷയമുള്ളതിനെ ഉറപ്പിപ്പാനും, ചഞ്ചലഭാ
വമുള്ളവൎക്കു നിശ്ചയം കൊടുപ്പാനും, ദുഃഖിതന്മാരെ തണുപ്പിപ്പാ
നും, യേശു ക്രിസ്തുവിന്റെ അറിവിലും കൃപയിലും വിശ്വാസികളെ
സ്ഥിരീകരിപ്പാനും അവനു ജ്ഞാനവും പ്രാപ്തിയും നല്കേണമേ. അ
വന്റെ സാക്ഷ്യത്തിന്മേൽ നിത്യാനുഗ്രഹത്തെ അയച്ചിട്ടു. അവ
ന്റെ ശുശ്രൂഷയാൽ തിരുനാമം വിശുദ്ധീകരിക്കപ്പെടുവാനും, നി
ന്റെ രാജ്യം വരുവാനും നല്ലതും സുഗ്രാഹ്യവും തികവുള്ളതും ആയ
നിന്റെ ഇഷ്ടം എല്ലാറ്റിലും നടപ്പാനും വരം തന്നരുളേണമേ. സ
ത്യാത്മാവിൻ ശക്തിയാൽ നിന്റെ മാനത്തിന്നും പല ആത്മാക്കളു
ടെ രക്ഷെക്കും ആയിട്ടു അവന്റെ വേലയെ സാധിപ്പിച്ചു സ്ഥിരമാ
ക്കേണമേ. ആമെൻ.

സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീ
കരിക്കപ്പെടേണമേ. നിന്റെ രാജ്യം വരേണമേ. നിന്റെ ഇഷ്ടം സ്വ
ൎഗ്ഗത്തിലേ പോലെ ഭൂമിയിലും നടക്കേണമേ. ഞങ്ങൾക്കു വേണ്ടുന്ന
അപ്പം ഇന്നു തരേണമേ. ഞങ്ങളുടെ കടക്കാൎക്കു ഞങ്ങളും വിടുന്നതു
പോലെ ഞങ്ങളുടെ കടങ്ങളെ വിട്ടുതരേണമേ. ഞങ്ങളെ പരീക്ഷ
യിൽ കടത്താതെ, ദോഷത്തിൽനിന്നു ഞങ്ങളെ ഉദ്ധരിക്കേണമേ.
രാജ്യവും ശക്തിയും തേജസ്സും എന്നേക്കും നിനക്കല്ലൊ ആകുന്നു.
ആമെൻ.

നീ(നിങ്ങൾ) പോയി ദൈവത്തിൻ കൂട്ടത്തെ മേച്ചുകൊണ്ടു അ
ദ്ധ്യക്ഷ ചെയ്ക. നിൎബ്ബന്ധത്താലല്ല സ്വയങ്കൃതമായത്രെ. ദുൎല്ലോഭ
ത്താലല്ല മനഃപൂൎവ്വമായി തന്നെ. സമ്പാദിതരിൽ കൎത്തൃത്വം ന
ടത്തുന്നവനായുമല്ല. കൂട്ടത്തിന്നു മാതൃകയായി തീൎന്നത്രെ. എന്നാൽ
ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ, തേജസ്സിന്റെ വാടാത്തൊരു
കിരീടം പ്രാപിക്കും. ആമെൻ.

യഹോവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക; യഹോവ തിരുമു
ഖത്തെ നിങ്ങളിലേക്കു പ്രകാശിപ്പിച്ചു കരുണ ചെയ്ക. യഹോവ
തിരുമുഖത്തെ നിങ്ങളുടെ മേൽ ആക്കി, നിങ്ങൾക്കു സമാധാനം ഇ
ടുമാറാക. ആമെൻ. (൪ മോ. ൬.)

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/169&oldid=186021" എന്ന താളിൽനിന്ന് ശേഖരിച്ചത്