താൾ:GkVI22d.pdf/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

156 സഭാശുശ്രൂഷെക്കു ആക്കുക

ഉത്തരം: കൎത്താവു തന്റെ ആത്മാവിൻ ശക്തിയാലും കരുണ
യാലും എനിക്കു തുണ നിന്നിരിക്കെ, ഞാൻ അപ്രകാരം ചെയ്യും.

പിന്നെ മുട്ടുകുത്തിയ ശേഷം, ബോധകൻ തന്നെയൊ കൂടെ
ഉള്ള രണ്ടു മൂന്നു ബോധകന്മാരോടു ഒന്നിച്ചൊ തലമേൽ കൈവ
ച്ചു ചൊല്ലുന്നിതു:

ഞാൻ നിന്നെ സുവിശേഷസഭയുടെ ന്യായപ്രകാരം ബോധ
കൻ, എന്നു വരിച്ചു കല്പിച്ചു. നമ്മുടെ കൎത്താവായ യേശു ക്രിസ്തു
സ്ഥാപിച്ച ശുശ്രൂഷയെ നിന്നിൽ ഭരമേല്പിക്കുന്നതു, പിതാ പുത്രൻ
പരിശുദ്ധാത്മാവു, എന്ന ദൈവനാമത്തിൽ തന്നെ.

കൎത്താവു നിന്നെ ഉയരത്തിൽനിന്നു. ശക്തി ധരിപ്പിച്ചു, അനേ
കൎക്കു അനുഗ്രഹമാക്കി തീൎക്കുക. നീ പോയി ഫലം തരേണ്ടതിന്നും,
നിന്റെ ഫലം നിത്യജീവനോളം വസിക്കേണ്ടതിന്നും അവൻ താൻ
നിന്നെ ആക്കിവെക്കുക. ആമെൻ.

പിന്നെ സാക്ഷികളുടെ അനുഗ്രഹങ്ങൾ ഒന്നൊ രണ്ടൊ.

യഹോവ നിന്റെ വെളിച്ചവും നിന്റെ രക്ഷയും ആക. യ
ഹോവ നിന്റെ ജീവന്റെ ബലമാക. ധൈൎയ്യം കൊണ്ടു യഹോ
വയിൽ ആശ്രയിച്ചു, ക്ഷമയോടെ അവനെ ആശിച്ചു പാൎക്ക.
ആമെൻ.

കൎത്താവായ യേശു ക്രിസ്തു നിന്റെ ആത്മാവോടു കൂട ഇരിക്കേ
ണമേ, ആമെൻ.

മരണപൎയ്യന്തം വിശ്വസ്തനാക, എന്നാൽ ഞാൻ ജീവകിരീട
ത്തെ നിനക്കു തരും. ആമെൻ.

നാം പ്രാൎത്ഥിക്ക.

കരുണയുള്ള ദൈവവും സ്വൎഗ്ഗസ്ഥ പിതാവുമായുള്ളോവേ, കൊ
യ്ത്തിന്റെ യജമാനനായ നിന്നോടു കൊയ്ത്തിന്നായി പ്രവൃത്തിക്കാരെ
അയക്കേണ്ടതിന്നു യാചിപ്പാനായി നീ പ്രിയ പുത്രന്മുഖേന ഞങ്ങ
ളോടു കല്പിച്ചുവല്ലോ. അതുകൊണ്ടു ഞങ്ങൾ മക്കൾക്കുള്ള ആശ്രയ
ത്തോടെ അപേക്ഷിക്കുന്നിതു: ഈ നിന്റെ ദാസനു (ൎക്കു) നിന്റെ പ
രിശുദ്ധാത്മാവിന്റെ നിറവുള്ള അളവു നല്കേണമേ. അവനെ ഭര
മേല്പിച്ച വേലയിൽ വിശ്വസ്തനാക്കുക. കാണാതെ പോയതിനെ

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/168&oldid=186020" എന്ന താളിൽനിന്ന് ശേഖരിച്ചത്