താൾ:GkVI22d.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിവാഹം. 135

ഭാൎയ്യയുടെ ശബ്ദം കേട്ടുകൊണ്ടു ഭക്ഷിക്കരുതു, എന്നു ഞാൻ നി
ന്നോടു കല്പിച്ച മരത്തിൽനിന്നു ഭക്ഷിച്ചതുകൊണ്ടു, നിന്റെ നിമി
ത്തം ഭൂമി ശപിക്കപ്പെട്ടതു, നിന്റെ ആയുസ്സുള്ളനാൾ എല്ലാം നീ
കഷ്ടത്തോടെ അതിന്റെ (അനുഭവം) ഭക്ഷിക്കും. അതു നിനക്കു മു
ള്ളും ഈങ്ങയും മുളെപ്പിക്കും, വയലിലേ സസ്യത്തെ നീ ഭക്ഷിക്കും.
നീ നിലത്തുനിന്നു എടുക്കപ്പെടുകയാൽ, അതിൽ തിരികെ ചേരു
വോളം നിന്റെ മുഖത്തെ വിൎയപ്പോടു കൂടെ നീ ആഹാരം ഭക്ഷിക്കും.
എന്തെന്നാൽ നീ പൊടിയാകുന്നു, പൊടിയിൽ പിന്നെയും ചേരു
കയും ചെയ്യും.

ആറാമതു. കഷ്ടതയോടും കൂടെ കല്പിച്ചിട്ടുള്ള ആശ്വാസത്തെ
യും കുറിക്കൊള്ളേണ്ടതു. നമ്മുടെ കൎത്താവായ യേശു ക്രിസ്തുവാ
കട്ടെ കഷ്ടകാരണമായ പാപത്തെ താൻ എടുത്തു വഹിച്ചു നീക്കി
യതുമല്ലാതെ, തന്നിൽ വിശ്വസിക്കുന്നവൎക്കു ഏവൎക്കും കഷ്ടത്തെ ഒ
ക്കയും അനുഗ്രഹിച്ചു വിശുദ്ധീകരിച്ചിരിക്കുന്നു. അതുകൊണ്ടു പു
രുഷനെ ചൊല്ലി സങ്കീൎത്തനത്തിൽ കേൾക്കുന്നിതു: യഹോവയെ
ഭയപ്പെട്ടു, അവന്റെ വഴികളിൽ നടക്കുന്നവൻ എല്ലാം ധന്യൻ.
നിന്റെ കൈകളുടെ അദ്ധ്വാനത്തെ നീ ഭക്ഷിക്കും, ആകയാൽ നീ
ധന്യൻ, നിനക്കു നന്മ ഉണ്ടു. ഭാൎയ്യയെ ചൊല്ലി പൌൽ എഴുതു
ന്നിതു: വിശ്വാസസ്നേഹങ്ങളിലും സുബോധം കൂടിയ വിശുദ്ധീകര
ണത്തിലും പാൎക്കുന്നാകിൽ, അവൾ ശിശുപ്രസവത്താൽ രക്ഷിക്ക
പ്പെടും.


ഇങ്ങിനെ വായിച്ച ദൈവവചനങ്ങളെ മുന്നിട്ടു വിവാഹനിയ
മത്തിൽ പ്രവേശിപ്പാൻ മനസ്സുണ്ടെങ്കിൽ അടുത്തു വരുവിൻ.

പിന്നെ പുരുഷനോടു ചോദിപ്പതു.

(ഇന്നവനേ) ഈ നില്ക്കുന്ന (ഇന്നവളേ) വിവാഹഭാൎയ്യയായി
കൈക്കൊൾ്വാനും വാഴുന്നാൾ ഒക്കയും സുഖത്തിലും ദുഃഖത്തിലും ഉ
പേക്ഷിയാതെ സ്നേഹിപ്പാനും മനസ്സുണ്ടോ?

ഉത്തരം- മനസ്സുണ്ടു.

  • സങ്കീ. ൧൨൮. ൧ തിമോ. ൨, ൧൫.
"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/147&oldid=185999" എന്ന താളിൽനിന്ന് ശേഖരിച്ചത്