താൾ:GkVI22d.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

134 വിവാഹം.

ക്കേ വേണ്ടു. തന്റെ ഭാൎയ്യയെ സ്നേഹിക്കുന്നവൻ തന്നെ അത്രെ
സ്നേഹിക്കുന്നു. തന്റെ ജഡത്തോടല്ലൊ ഒരുവനും ഒരു നാളും പ
കെച്ചില്ല, ക്രിസ്തു സഭയെ ചെയ്യും പോലെ, അതിനെ പോററി ലാ
ളിക്ക അത്രേ ചെയ്യുന്നു.

സ്ത്രീകളേ, കൎത്താവിന്നു എന്ന പോലെ നിങ്ങളുടെ ഭൎത്താക്കന്മാ
ൎക്കു കീഴടങ്ങുവിൻ. എന്തെന്നാൽ ശരീരത്തിന്റെ രക്ഷിതാവാകുന്ന
ക്രിസ്തു സഭെക്കു തല ആയുള്ളപ്രകാരം, ഭൎത്താവു സ്ത്രീയുടെ തല
ആകുന്നു. എന്നാൽ സഭ ക്രിസ്തുവിന്നു കീഴടങ്ങും പോലെ ഭാൎയ്യമാ
രും തങ്ങളുടെ ഭൎത്താക്കന്മാൎക്കു സകലത്തിലും കീഴടങ്ങുക.

അവൎക്കു അലങ്കാരമോ പുരികൂന്തൽ, സ്വൎണ്ണാഭരണം, വസ്ത്ര
ധാരണം ഇത്യാദി പുറമേ ഉള്ളതല്ല. ദൈവത്തിന്നു വിലയേറിയ
തായി, സൌമ്യതയും സാവധാനവും ഉള്ള ഓർ ആത്മാവിന്റെ കേ
ടായ്മയിൽ ഹൃദയത്തിന്റെ ഗൂഢമനുഷ്യനത്രേ. ഇപ്രകാരം അല്ലോ
പണ്ടു ദൈവത്തിൽ ആശ വെച്ചു, തങ്ങളുടെ ഭൎത്താക്കന്മാൎക്കു അട
ങ്ങിയ വിശുദ്ധ സ്ത്രീകൾ തങ്ങളെ തന്നെ അലങ്കരിച്ചു.

നാലാമതു. നമ്മുടെ കൎത്താവായ ദൈവം വിവാഹാവസ്ഥയെ
അനുഗ്രഹിച്ച ആൾീൎവ്വാദത്തെ കേൾ്ക്കുക.

ദൈവം തന്റെ സാദൃശ്യത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവ
സാദൃശ്യത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണമായിട്ടു അവരെ
സൃഷ്ടിച്ചു. പിന്നെ ദൈവം അവരെ അനുഗ്രഹിച്ചു, നിങ്ങൾ വൎദ്ധി
ച്ചു പെരുകി ഭൂമിയെ നിറഞ്ഞു അടക്കി കൊൾ്വിൻ.

അനന്തരം ശലൊമോ ചൊല്ലിയതു: ഭാൎയ്യ കിട്ടി നന്മ കിട്ടി, യ
ഹോവയോടു അവൻ പ്രസാദം വേണ്ടിച്ചു.

അഞ്ചാമതു. ദൈവം വിവാഹാവസ്ഥയിൽ ചുമത്തിയ കഷ്ടത
യെയും കേൾക്കുക.

സ്ത്രീയോടു അവൻ പറഞ്ഞു: ഞാൻ നിനക്കു കഷ്ടവും ഗൎഭധാ
രണവും ഏറ്റവും വൎദ്ധിപ്പിക്കും, കഷ്ടത്തോടെ നീ മക്കളെ പ്രസ
വിക്കയും, നിന്റെ ഇഷ്ടം ഭൎത്താവിന്നു കീഴടങ്ങുകയും, അവൻ
നിന്റെ മേൽ വാഴുകയും ചെയ്യും. ആദാമിനോടു പറഞ്ഞതോ: നീ

  • എഫെ. ൫, ൨൨-൨൪, ൧ പേത്ര. ൩, ൩-൫. ൧ മോശ. ൧, ൨൭. സുഭ.
    ൧൮, ൨൨. ൧ മോശ. ൩, ൧൬.
"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/146&oldid=185998" എന്ന താളിൽനിന്ന് ശേഖരിച്ചത്