താൾ:GkVI22d.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരുവത്താഴം. 125

ത്യന്തം സ്നേഹിച്ചുംകൊണ്ടു, തന്നെത്താൻ ദഹനബലിയാക്കി ഹോ
മിച്ചു ദൈവകരുണയുടെ നിയമത്തെ സ്ഥിരമാക്കി മുദ്രയിട്ടിരിക്കുന്നു,
എന്നു ചിന്തിച്ചും കൊൾവിൻ.

പിന്നെ കൎത്താവായ യേശു ക്രിസ്തു: എന്റെ നാമത്തിൽ പിതാ
വിനോടു എന്തെല്ലാം യാചിച്ചാലും അവൻ തരും, എന്നു വാഗ്ദത്തം
ചെയ്കയാൽ, അവന്റെ സ്നേഹത്തെ നല്ലവണ്ണം വിചാരിച്ചു സ
ന്തോഷിപ്പാനും, ദൈവത്തെ തേറുന്ന വിശ്വാസത്തിന്നു ശക്തികൂട്ടു
വാനും, ഏകബലിയാൽ നമ്മുടെ പാപങ്ങൾക്കു നിത്യ വീണ്ടെടുപ്പു
സാധിപ്പിച്ചു, വിശുദ്ധീകരിച്ചവരെ ഒക്കയും ഒരു ബലി കൊണ്ടു എ
ന്നേക്കും തികെച്ചിരിക്കുന്നു, എന്നു സംശയം കൂടാതെ ഉറപ്പിപ്പാനും
നാം പ്രാൎത്ഥിക്കേണ്ടതാകുന്നു. നാം നമ്മിലും, എല്ലാ മനുഷ്യരോടും,
വിശേഷാൽ നമ്മുടെ ശത്രുക്കളോടും വ്യാജമില്ലാത്ത മമതയിൽ നി
ല്പാനും, ചതിമോഹങ്ങളാൽ കെട്ടു പോകുന്ന പഴയ മനുഷ്യനെ നാം
താല്പൎയ്യമായി വെച്ചു കളഞ്ഞു കൊല്ലുവാനും, ദൈവത്തിന്നു ഒത്ത
വണ്ണം സൃഷ്ടനായ പുതു മനുഷ്യനെ ധരിച്ചു കൊൾ്വാനും, സകല ക
ഷ്ടസങ്കടപരീക്ഷകളെയും ക്ഷമയോടെ സഹിപ്പാനും, നാം തേജ
സ്സിൽ കൂടേണ്ടതിന്നു കഷ്ടതയിലും നമ്മുടെ തലയോടൊന്നിച്ചുനി
ന്നു കൊണ്ടു പൊറുപ്പാനും, ഏറിയൊന്ന യാചിക്കേണ്ടതാകുന്നു. നാം
പട്ടാങ്ങായി ദൈവത്തിൻ മക്കളും, ആത്മാവിലും സത്യത്തിലും ദൈ
വത്തെ കുമ്പിട്ടു ബഹുമാനിക്കുന്നവരായി കാണേണ്ടതിന്നു ദൈവം
ഇങ്ങിനേ ഉള്ള വിശ്വാസം, പ്രത്യാശ സ്നേഹം, ക്ഷാന്തി, സുബോധം,
ചാരിത്രശുദ്ധി ഒക്കയും നമ്മിൽ ഉണ്ടാക്കി വളൎപ്പൂതാക.

ഒടുവിൽ ആരാനും അപാത്രമായി ഈ അപ്പം ഭക്ഷിക്കതാൻ, ക
ൎത്താവിൻ പാനപാത്രം കുടിക്കതാൻ ചെയ്താൽ, കൎത്താവിൻ ശരീര
ത്തിന്നും രക്തത്തിന്നും കുറ്റമുള്ളവനാകും, എന്നു പൌൽ അപ്പോ
സ്തലൻ വളരെ ബുദ്ധി പറകകൊണ്ടു, നാം എല്ലാവരും ഉള്ളിൽ ത
ന്നെ കടന്നു നോക്കേണ്ടുന്നിതു: ക്രിസ്തുവിന്റെ രക്ഷാകരമായ മരണ
ത്താൽ എനിക്കു അനുഭവമായതു എന്തു? അതിനാൽ എന്റെ പാ
പങ്ങൾക്കും ഒക്കയും മോചനം വന്ന പ്രകാരം ഞാൻ പ്രമാണിച്ചി
രിക്കുന്നുവോ? എല്ലാവരും എന്നെ സ്നേഹിക്കേണം എന്നു ആഗ്രഹി
ക്കും പോലെ കൎത്താവിനെ വിചാരിച്ചു ഞാൻ എല്ലാ മനുഷ്യരെയും

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/137&oldid=185989" എന്ന താളിൽനിന്ന് ശേഖരിച്ചത്