താൾ:GkVI22d.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

122 തിരുവത്താഴം.

വചനത്തെ നിങ്ങൾ കൈക്കൊണ്ടു ആശ്വസിച്ചു, മനസ്സാക്ഷി
യെ ശമിപ്പിക്കുന്ന ആധാരം ആക്കി, എന്റെ എന്റെ പാപത്തി
ന്നു മോചനം ഉണ്ടു, എന്നു ഉള്ളുകൊണ്ടു ഉറെച്ചു വിശ്വസിക്കേ
ണ്ടുന്നതു. പിതാ പുത്രൻ പരിശുദ്ധാത്മാവു, എന്ന ദൈവനാമ
ത്തിൽ തന്നെ.

എന്നാൽ മനന്തിരിയാതെയും, വിശ്വസിയാതെയും ഇരിക്കുന്ന
വൎക്കു ഒക്കയും പാപങ്ങൾ പിടിപ്പിക്കപ്പെട്ടു, എന്നും അവൎക്കു മാന
സാന്തരം ഇല്ലാഞ്ഞാൽ ദൈവം നിശ്ചയമായി ശിക്ഷിക്കെ ഉള്ളു, എ
ന്നും, കൎത്താവും രക്ഷിതാവുമായ യേശു ക്രിസ്തുവിന്റെ നാമത്തിൽ
കൂടെ ഞാൻ അറിയിച്ചു, അവർ മനന്തിരിഞ്ഞു സുവിശേഷം വി
ശ്വസിച്ചു ദൈവത്തോടു നിരന്നുവരേണ്ടതിന്നു പ്രബോധിപ്പിക്കുന്നു.

അല്ലെങ്കിൽ.

വിശേഷാൽ സ്വകാൎയ്യം സ്വീകരിക്കുമ്പോൾ ഹസ്താൎപ്പണത്തോടെ.

ലോകത്തിന്നു ന്യായം വിധിപ്പാനല്ല, ലോകത്തിനു രക്ഷ ഉണ്ടാ
കേണ്ടതിന്നത്രേ, ഈ ലോകത്തിൽ വന്നവനായി, അദ്ധ്വാനിച്ചും
ഭാരം ചുമന്നും നടക്കുന്നവരെ ഒക്കയും തണുപ്പിപ്പാൻ തന്റെ അടു
ക്കലേക്കു വിളിച്ച സത്യവാനും വിശ്വസ്തനുമായവൻ എന്നിൽ ഭര
മേല്പിച്ച ശുശ്രൂഷയാൽ നിന്നോടു (നിങ്ങളോടു) ചൊല്ലുന്നിതു: ധൈ
ൎയ്യവാൻ (ന്മാർ) ആക, നിന്റെ (ങ്ങളുടെ) പാപങ്ങൾ നിനക്കു (ങ്ങ
ൾക്കു) മോചിക്കപ്പെട്ടിരിക്കുന്നു. Sl.

നാം പ്രാൎത്ഥിക്ക.

സൎവ്വശക്തിയുള്ള സ്വൎഗ്ഗസ്ഥപിതാവേ, നിന്റെ കനിവിന്റെ
പെരിമയാൽ ഏകജാതനായ യേശു ക്രിസ്തുവിനെ അയച്ചു തന്നു,
കുരിശിന്റെ ദണ്ഡത്താൽ ഞങ്ങളുടെ വീണ്ടെടുപ്പിന്നായി മരിപ്പാൻ
ഏല്പിച്ചതിനാൽ നിനക്കു സ്തോത്രം ഉണ്ടാക. തന്നെത്താൻ ബലി
അൎപ്പിക്കയാൽ അവൻ സൎവ്വലോകത്തിൻ പാപങ്ങൾ്ക്കും എന്നേക്കും
മതിയായുള്ള പൂൎണ്ണ പ്രായശ്ചിത്തം അനുഷ്ഠിച്ചു നിരപ്പിനെ ഘോ
ഷിക്കുന്ന ശുശ്രൂഷക്കാരെക്കൊണ്ടു ഞങ്ങൾക്കും പാപങ്ങളുടെ മോച
നത്തെ അറിയിച്ചതാകയാൽ ഞങ്ങൾ വാഴന്നു. കനിവേറിയ പി

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/134&oldid=185986" എന്ന താളിൽനിന്ന് ശേഖരിച്ചത്