താൾ:GkVI22cb.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൫

ന്നെ— ആമെൻ. W

ഒരു സഭയെ സ്ഥാപിച്ച ദിവസത്തിന്റെ ഓൎമ്മെക്കായി

(അടുത്ത ഞായറാഴ്ചയിൽ പ്രാൎത്ഥിക്കെണ്ടെതു)

സ്വൎഗ്ഗസ്ഥ പിതാവായ യഹൊവെ— തിരുവചനത്താലും നിന്റെ വി
ശുദ്ധാത്മാവിനാലും നീ വൎഷം മുമ്പെ ഇവിടെ ഒരു സഭയെ സ്ഥാ
പിച്ചു ഇന്നെവരെയും പാലിച്ചു ധന്യമായ സുവിശെഷത്തിൻ ഘൊ
ഷണത്തെയും ഒരുമിച്ചു പ്രാൎത്ഥിക്കുന്ന സ്ഥലത്തെയും കാത്തരു
ളിയതു കൊണ്ടു നിണക്കു സ്തൊത്രം— ഇത്ര കാലം എല്ലാം നീ നട്ടും ന
നെച്ചും വളമിട്ടും വന്നിരിക്കുന്നു എങ്കിലും ഫലങ്ങൾ ചുരുക്കം ത
ന്നെ കഷ്ടം— അതു കൊണ്ടു ഞങ്ങൾ തിരുമുമ്പിൽ നാണിച്ചു വീ
ണു എല്ലാ മടിവിന്നും അവിശ്വസ്തതെക്കും നീ ക്ഷമ കല്പിച്ചുഞങ്ങ
ളുടെ വിശ്വാസവും സ്നെഹവും പ്രീയ പുത്രനായ യെശു ക്രീസ്തന്റെ രക്തത്താലെ പുതുക്കി തരെണം എന്നു യാചിക്കുന്നു— സത്യവി
ശ്വാസത്തിന്റെ സ്ഥിരമായ അടിസ്ഥാനത്തിന്മെലും സകല വിശു
ദ്ധരുടെ കൂട്ടായ്മയിലും ഞങ്ങളെയും സന്തതികളെയും സ്ഥാപി
ച്ചു രക്ഷിക്കെണമെ— നല്ല ഉപദെഷ്ടാക്കന്മാർ നിന്റെ ദാനമത്രെ—
ആട്ടിങ്കൂട്ടത്തെ സൂക്ഷിച്ചു മെച്ചും സത്യവചനത്തെ നെരെ വിഭാ
ഗിച്ചും ദെവാലൊചനയെ ഒട്ടും മറെച്ചു വെക്കാ തെ സമയത്തി
ലും അസമയത്തിലും ഘൊഷിച്ചും തെരിഞ്ഞെടുത്തവൎക്കു വെ
ണ്ടി സകലവും സഹിച്ചും കൊള്ളുന്ന വിശ്വസ്ത വീട്ടു വിചാരക
രെ നിത്യം ആക്കി വെക്കെണമെ— കെൾക്കുന്നവരുടെ ഹൃദയ
ങ്ങളെ നിന്റെ കൃപയാലെ നടത്തി വചനത്തെ സന്തൊഷ
ത്തൊടും കൂട കെട്ടുകൊൾ്കയല്ലാതെ ചെയ്വാനും ഉത്സാഹിപ്പിക്കെ
ണമെ— എല്ലാടത്തും നിന്റെ രാജ്യത്തെ വ്യാപിപ്പിക്ക— ഈ സ്ഥ
ലത്തിലും വെദഘൊഷണത്തെ അനുഗ്രഹിക്ക— ഞങ്ങളുടെ ഭവ
നങ്ങളിലും നിന്റെ വചനം ഐശ്യൎയ്യമായി വസിപ്പാറാക്കുക—

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/57&oldid=194599" എന്ന താളിൽനിന്ന് ശേഖരിച്ചത്