താൾ:GkVI22cb.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯

കെ ആവു— അവൻ പിന്നെയും ഒടുക്കത്തെ സന്ദശത്തിന്നായി വരു
വാനുള്ളതിനെ ഞങ്ങൾ വാഞ്ഛിക്കയും അവൻ ന്യായവിധിക്കാ
യി ഇറങ്ങുമ്പൊൾ സന്തൊഷത്തൊടെ എതിരെല്ക്കയും, നിത്യതെ
ജസ്സിന്റെ രാജ്യത്തിൽ അവനൊടു കൂടെ പ്രവെശിക്കയും ചെ
യ്യെണ്ടതിന്നു ഞങ്ങളുടെ നിനവുകളെയും ചിന്തകളെയും ഉണ
ൎത്തി ഉത്സാഹിപ്പിക്കെണമെ— നിത്യരാജാവായുള്ള നിണക്കും നി
ന്നൊടു ഒന്നിച്ചു ജീവിച്ചും വാണുംകൊണ്ടിരിക്കുന്ന പുത്രനും ആയ്ക്കൊ
ണ്ട് ഇന്നു മുതൽ യുഗാദികാലത്തിലെ സകല തലമുറകളൊളവും
സഭയകത്തു തെജസ്സുണ്ടാവൂതാക— ആമെൻ W

൨.,

കനിവും വിശ്വസ്തതയും നിറഞ്ഞ ദൈവമെ— ഏകജാതനായ പു
ത്രനെ പഴയ നിയമത്തിലെ പിതാക്കൾ്ക്കു വാഗ്ദത്തം ചെയ്തും വിശുദ്ധ
പ്രവാചകരെ കൊണ്ടു മുന്നറിയിച്ചും കാല സമ്പൂൎണ്ണത വന്നെടത്തു
ലൊകത്തിൽ അയച്ചും കൊണ്ടു നിന്റെ ഇഷ്ടത്തെയും ആലൊ
ചനയെയും വെളിപ്പെടുത്തി ഭൂമിയിലെ സകല ജാതികളിലും
നിന്റെ അനുഗ്രഹത്തെ വരുത്തി പരത്തിയത് നിമിത്തം ഞ
ങ്ങൾ സ്തൊത്രവും പുകഴ്ചയും ചൊല്ലുന്നു— അവനായി ഞങ്ങളും ഹൃ
ദയങ്ങളെ മനസ്സൊടെ തുറന്നിട്ടു അവൻ ഇങ്ങു പ്രവെശിച്ചും താ
ൻ സ്വൎഗ്ഗത്തിൽ നിന്നു കൊണ്ടു വന്ന രക്ഷാകരദാനങ്ങളൊടും കൂടെ
ഞങ്ങളിൽ നിത്യം വസിച്ചും നില നിന്നും കൊള്ളെണ്ടതിന്നു നിന്റെ
കരുണയെ സമൃദ്ധിയായി തരെണമെ— അവൻ തിരുവചനത്താ
ലും ആത്മാവിനാലും ഇടവിടാതെ ഞങ്ങളുടെ ഉള്ളങ്ങളൊട് പറക
യും പാപങ്ങളുടെ അധികാരത്തെ ഞങ്ങളിൽ സംഹരിക്കയും തി
കവുവന്നുള്ള നീതിമാന്മാരുടെ കൂട്ടത്തിൽ ഞങ്ങളെ ചെൎക്കയും ചെ
യ്യെണമെ— നിന്റെ വിശ്വസ്തതെക്കു തക്കവണ്ണം ഞങ്ങളെ അ
വസാനം വരെയും ഉറപ്പിച്ചു കാത്തു ഞങ്ങളുടെ കൎത്താവായ യെ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/41&oldid=194627" എന്ന താളിൽനിന്ന് ശേഖരിച്ചത്