താൾ:GkVI22cb.pdf/169

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിവാഹം ൧൫൭

ച്ചു, നിങ്ങൾ വൎദ്ധിച്ചു പെരുകി ഭൂമിയെ നിറഞ്ഞു അടക്കി കൊൾ്വിൻ—

അനന്തരം ശലൊമൊ ചൊല്ലിയതു(സുഭ.൧൮,൨൨) ഭാൎയ്യ കി
ട്ടി നന്മ കിട്ടി യഹൊവയൊട് അവൻ പ്രസാദം വെണ്ടിച്ചു—

അഞ്ചാമതു ദൈവം വിവാഹാവസ്ഥയിൽ ചുമത്തിയ കഷ്ട
തയെയും കെൾക്കുക.

(൧ മൊശ. ൩, ൧൬.സു)സ്ത്രീയൊട് അവൻ പറഞ്ഞു ഞാൻ നിണ
ക്കു കഷ്ടവും ഗൎഭധാരണവും ഏറ്റവും വൎദ്ധിപ്പിക്കും കഷ്ടത്തൊടെ
നീ മക്കളെ പ്രസവിക്കയും നിന്റെ ഭൎത്താവിനങ്കലെക്ക് കാമം ഉണ്ടാക
യും അവൻ നിന്റെ മെൽ വാഴുകയും ചെയ്യും— ആദാമിനൊട് പ
റഞ്ഞതോ— നീ ഭാൎയ്യയുടെ ശബ്ദം കെട്ടു കൊണ്ടു ഭക്ഷിക്കരുത് എ
ന്നു ഞാൻ നിന്നൊടു കല്പിച്ച മരത്തിൽ നിന്ന് ഭക്ഷിച്ചതു കൊണ്ടു നി
ന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടതു നിന്റെ ആയുസ്സുള്ളനാൾഎ
ല്ലാം നീ കഷ്ടത്തൊടെ അതിന്റെ (അനുഭവം) ഭക്ഷിക്കും— അതു
നിണക്ക് മുള്ളും ഈങ്ങയും മുളെപ്പിക്കും വയലിലെ സസ്യത്തെ നീ
ഭക്ഷിക്കും— നീ നിലത്തുനിന്ന് എടുക്കപ്പെടുകയാൽ അതിൽ തിരി
കെ ചെരുവൊളം നിന്റെ മുഖത്തെ വിൎയപ്പൊടു കൂടെ നീ ആഹാ
രം ഭക്ഷിക്കും— കാരണം നീ പൊടിയാകുന്നു പൊടിയിൽ പിന്നെയും
ചെരുകയും ചെയ്യും—

ആറാമതു— കഷ്ടതയൊടും കൂടെ കല്പിച്ചിട്ടുള്ള ആശ്വാസ
ത്തെയും കുറിക്കൊള്ളെണ്ടതു— നമ്മുടെ കൎത്താവായ യെശു ക്രീസ്ത
നാകട്ടെ കഷ്ടകാരണമായ പാപത്തെ താൻ എടുത്തു വഹിച്ചു നീക്കി
യതുമല്ലാതെ തന്നിൽ വിശ്വസിക്കുന്നവൎക്കു ഏവൎക്കും കഷ്ടത്തെ
ഒക്കയും അനുഗ്രഹിച്ചു വിശുദ്ധീകരിച്ചിരിക്കുന്നു— അതുകൊണ്ടു പുരു
ഷനെ ചൊല്ലി സങ്കീൎത്തനത്തിൽ കെൾക്കുന്നിതു— യഹൊവയെ ഭ
യപ്പെട്ടുഅവന്റെവഴികളിൽനടക്കുന്നവൻഎല്ലാം ധന്യൻ— നി
ന്റെ കരങ്ങളുടെ അദ്ധ്വാനത്തെ നീ ഭക്ഷിക്കും ആകയാൽ നീ ധന്യ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/169&oldid=194447" എന്ന താളിൽനിന്ന് ശേഖരിച്ചത്