താൾ:GkVI22cb.pdf/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൬ വിവാഹം

കൂടിയ നീർക്കുളിയാൽ വെടിപ്പാക്കി വിശുദ്ധീകരിക്കയും— കറ ഒട്ടൽ
മുതലായത് ഒന്നും ഇല്ലാതെ പവിത്രയും നിഷ്കളങ്കയും ആയൊരു സഭ
യെ തെജസ്സൊടെ തനിക്കു താൻ മുന്നിറുത്തുകയും ചെയ്യെണ്ടതി
ന്നു (സ്നെഹിച്ചു) തന്നെത്താൻ അവൾക്കു വെണ്ടി ഏല്പിച്ചു കൊടുത്തു—
അവ്വണ്ണം പുരുഷന്മാർ സ്വ ഭാൎയ്യമാരെ തങ്ങളുടെ ശരീരങ്ങളെ പൊ
ലെ സ്നെഹിക്കെ വെണ്ടു— സ്വ ഭാൎയ്യയെ സ്നെഹിക്കുന്നവൻ തന്നെഅ
ത്രെ സ്നെഹിക്കുന്നു— തന്റെ ജഡത്തൊടല്ലൊ ഒരുവനും ഒരു നാളും
പകെച്ചില്ല ക്രീസ്തൻ സഭയെചെയ്യും പൊലെ അതിനെ പൊററി ലാ
ളിക്ക അത്രെ ചെയ്യുന്നു—

(എഫെ. ൫, ൨൨-൨൪) സ്ത്രീകളെ കൎത്താവിന്ന് എന്ന പൊ
ലെ നിങ്ങളുടെ ഭൎത്താക്കന്മാൎക്കു കീഴടങ്ങുവിൻ— കാരണം ശരീരത്തിന്റെ രക്ഷി
താവാകുന്ന ക്രീസ്തൻ സഭെക്ക് തല ആയുള്ള പ്രകാരം ഭൎത്താവ് സ്ത്രീ
യുടെ തല ആകുന്നു— എന്നാൽ സഭ ക്രീസ്തന്നു കീഴടങ്ങും പൊലെ ഭാൎയ്യ
മാരും സ്വ ഭൎത്താക്കന്മാൎക്കു സകലത്തിലും (കീഴടങ്ങുക)

(൧ പേത്ര. ൩, ൩-൫.) അവൎക്കു അലങ്കാരമൊ പുരികൂന്തൽ സ്വ
ൎണ്ണാഭരണം വസ്ത്രധാരണം ഇത്യാദി പുറമെ ഉള്ളതല്ല— ദൈവത്തി
ന്നു വിലയെറിയതായി സൌമ്യതയും സാവധാനവും ഉള്ള ഒർ ആ
ത്മാവിന്റെ കെടായ്മയിൽ ഹൃദയത്തിന്റെ ഗൂഢമനുഷ്യനത്രെ(അ
ലങ്കാരമാവു)— ഇപ്രകാരം അല്ലൊ പണ്ടു ദൈവത്തിൽ ആശ വെച്ചുസ്വ
ഭൎത്താക്കന്മാൎക്കു അടങ്ങിയ വിശുദ്ധ സ്ത്രീകൾ തങ്ങളെ തന്നെ അല
ങ്കരിച്ചു—

നാലാമതു നമ്മുടെ കൎത്താവായ ദൈവം വിവാഹാവസ്ഥയെ
അനുഗ്രഹിച്ച ആൾീൎവ്വാദത്തെ കെൾ്ക്കുക—

(൧ മൊ. ൧, ൨൭. സു.) ദൈവം തന്റെ സാദൃശ്യത്തിൽ മനുഷ്യ
നെ സൃഷ്ടിച്ചു ദൈവസാദൃശ്യത്തിൽ അവനെ സൃഷ്ടിച്ചു ആണും പെ
ണ്ണമായിട്ട് അവരെ സൃഷ്ടിച്ചു— പിന്നെ ദൈവം അവരെ അനുഗ്രഹി

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/168&oldid=194448" എന്ന താളിൽനിന്ന് ശേഖരിച്ചത്