താൾ:GkVI22cb.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൦ തിരുവത്താഴം

തന്നെ സ്നെഹിച്ചതു(യൊ.൩)— പാപത്തെ അറിയാത്തവനെ നാം
അവനിൽ ദെവനീതി ആകെണ്ടതിന്നു അവൻ നമുക്കു വെണ്ടി
പാപം ആക്കിയതുകൊണ്ടു ദൈവത്തൊട് നിരന്നുവരുവിൻ—
(൨ കൊ.൫). നിങ്ങളുടെ സമാധാനത്തിനുള്ളവ വിചാരിച്ചു കൊ
ണ്ടു നിങ്ങളുടെ ദെഹികളെ രക്ഷിപ്പാൻ ബദ്ധപ്പെടുവിൻ— സത്യ
വചനത്തിൽനിന്നു ഈ പ്രബൊധനവും വാഗ്ദത്തവും കെട്ടിട്ടു നാം
ദൈവത്തിന്മുമ്പാകെ നമ്മെ താഴ്ത്തി പാപങ്ങളെ എറ്റു പറഞ്ഞു ക
രുണ അന്വെഷിച്ചു കൊണ്ടു ചൊല്വൂതാക—

നിസ്സാര പാചിയായ ഞാൻ സ്വൎഗ്ഗസ്ഥ പിതാവിൻ മുമ്പി
ൽ എറ്റു പറയുന്നിതു— ഞാൻ പലവിധത്തിലും കൊടിയ പാപം
ചെയ്തു കഷ്ടം— തിരുകല്പനകളെ പുറമെ ലംഘിച്ചു നടക്കുന്നതി
നാൽ മാ ത്രമല്ല ഉള്ളിൽ ആത്മാവിനെ കെടുത്തു കറയാക്കു ക
യാലും തന്നെ— പലമടിവും നന്മ ചെയ്കയിൽ ഉപെക്ഷയും
അഹങ്കാരഗൎവ്വവും അസൂയ പക സിദ്ധാന്തങ്ങളും കൊപകൈപ്പുകളും
മായാസ ക്തി പ്രപഞ്ചാനുരാഗവും ജഡകാമമൊഹങ്ങളും ലൊ
ഭലൌകിക ഭാവങ്ങളും മറ്റും ഹൃദയത്തിൽ അരുതാത്ത ദുൎന്നയ
ങ്ങൾ പലതും എറുകയാൽ— ഞാൻ ദൈവക്രൊധത്തിന്നും ന്യായവി
ധിക്കും ഇഹ ത്തിലും പരത്തിലും നാനാ ശിക്ഷകൾക്കും നരകത്തിലെ നി
ത്യശാപത്തിന്നും പാത്രമായ്ചമഞ്ഞു സത്യം— ഈ എന്റെ പാപങ്ങ
ളെ എന്റെ കൎത്താവായ ദൈവം അറിയുമ്പൊലെ മുറ്റും അറിഞ്ഞു
കൊൾവാൻ കഴിയാത്തവൻ എങ്കിലും ഞാൻ വിചാരിച്ചു ദുഃഖിച്ചു
സങ്കടപ്പെടുന്നു— പ്രിയപുത്രനായ യെശു ക്രീസ്തൻ നിമിത്തം ഇതെ
ല്ലാം ക്ഷമിച്ചു വിട്ടു എന്നെ കരുണയൊടെ കടാക്ഷിക്കെണം, എന്നു
ഞാൻ കെഞ്ചി യാചിക്കുന്നു. ആമെൻ. W

നിങ്ങളുടെ പാപങ്ങളെ ഉള്ള വണ്ണം അറിഞ്ഞും എറ്റു പ
റഞ്ഞും വിശ്വാസത്തൊടെ കൎത്താവിൻ കരുണയും ക്ഷമയും യാ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/152&oldid=194469" എന്ന താളിൽനിന്ന് ശേഖരിച്ചത്