താൾ:GkVI22cb.pdf/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരുവത്താഴം ൧൩൯

കൾക്കു നഗ്നവും മലൎന്നതുമായി കിടക്കുന്നു(ഏബ്ബ്രാ.൧) ദൊഷം രുചിക്കു
ന്ന ദെവനല്ല നീ— ദുഷ്ടനു നിങ്കൽ പാൎപ്പില്ല—(സങ്കീ.൫) പാപത്തിൽ വ
സിച്ചു നിന്നാൽ കാഠിന്യത്താലും അനുതപിക്കാത്ത ഹൃദയത്താ ലുംനാം
ദൈവത്തിൻ ന്യായവിധി വെളിപ്പെടുന്ന കൊപ ദിവസത്തിൽ നമു
ക്കു തന്നെ കൊപത്തെ ചരതിക്കുന്നു(രൊമ.൨) ആയവൻ ഒരൊരു
ത്തന് അവനവന്റെ ക്രിയകൾ്ക്കു തക്ക പകരം ചെയ്യും മുഖപക്ഷം അവ
ൻ പക്കൽ ഇല്ല— അതുകൊണ്ടു നിങ്ങളുടെ പാപങ്ങൾ മാച്ചുപൊകെണ്ട
തിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞു കൊൾ്വിൻ(അപ,൩) ദുഷ്ടൻ തന്റെ
വഴിയെയും അകൃത്യക്കാരൻ തന്റെ വിചാരങ്ങളെയും വിട്ടു യ
ഹൊവയുടെ നെരെ മടങ്ങി വരിക (യശ.൫൫)—നിങ്ങളുടെ കുറ്റങ്ങ
ളെ അറിഞ്ഞു കൊണ്ടു അക്രമങ്ങളെ വിചാരിച്ചു ഖെദിച്ചു ദൈവത്തി
ന്മുമ്പാകെ താണു ചമവിൻ നിങ്ങളിൽ വല്ലവനും അ വിശ്വാസത്താ
ലെ ദുഷിച്ച ഹൃദയം ഉണ്ടായിട്ടു, ജീവനുള്ള ദൈവത്തൊടു ദ്രോഹിക്കാ
തെ പോവാൻ നൊക്കുവിൻ (എബ്ര.൩)— ഇന്നു അവന്റെ ശബ്ദം
കെട്ടാൽ ഹൃദയം കഠിനമാക്കരുതെ—

ഇപ്രകാരംഎല്ലാം ദൈവവചനം ഞങ്ങളുടെ അയൊഗ്യതയെ
വൎണ്ണിച്ചു മാനസാന്തരത്തിന്നു വിളിക്കുന്നതു കൂടാതെ ദിവ്യ കാരുണ്യത്തി
ന്റെ അത്യന്ത ധനത്തെയും അറിയിച്ചു കൊടുക്കുന്നു— എങ്ങിനെ എ
ന്നാൽ— എൻ ജീവനാണ ദുഷ്ടന്റെ മരണത്തിൽ എനിക്ക് ഇഷ്ടമി
ല്ല— ദുഷ്ടൻ തന്റെ വഴിയെ വിട്ടു തിരിഞ്ഞു ജീവിക്കുന്നതിൽ അ
ത്രെ(ഹജ.൩൩)— അപ്പനു മക്കളിൽ കനിവുള്ള പ്രകാരം തന്നെ യഹൊവെക്ക് തന്നെ ഭയപ്പെടുന്നവരിൽ കനിവുണ്ടു(സങ്കീ.൧൦൩)
മനന്തിരിയുന്ന ഏകപാപിയെ ചൊല്ലി സ്വൎഗ്ഗത്തിൽ സന്തൊഷം ഉ
ണ്ടു(ലൂ.൧൫)— ദൈവം ലൊകത്തെ സ്നെഹിച്ച വിധമാവിതു തന്റെ
ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്നവൻ എല്ലാം നശിക്കാ
തെ നിത്യജീവനുള്ളവൻ ആകെണ്ടതിന്നു അവനെ തരുവൊളം

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/151&oldid=194470" എന്ന താളിൽനിന്ന് ശേഖരിച്ചത്