താൾ:GkVI22cb.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൪

അവനൊട് കൂടെ പൊന്ന സ്ത്രീകളും പിഞ്ചെന്നു വന്നു കല്ലറയും
അവന്റെ ഉടൽ വെച്ച പ്രകാരവും നൊക്കിയ ശെഷം— മടങ്ങി
പൊയി സുഗന്ധവൎഗ്ഗങ്ങളും തൈലങ്ങളും ഒരുക്കി ശാബ്ബത്തിൽ
കല്പനപ്രകാരം സ്വസ്ഥമായി പാൎത്തു— അപ്പൊൾ ശാബ്ബത്തുദി
ക്കും നെരമായി— യൊസെഫ് അറയുടെ വാതില്ക്കു വലിയ കല്ല്
ഉരുട്ടി വെച്ചിട്ടു പൊകയും ചെയ്തു. (യൊ. മ. മാ. ലൂ.)

വെള്ളിയാഴ്ചെക്കു പിറ്റെ ദിവസം മഹാപുരൊഹിതരും
പറീശരും പിലാതന്റെ അടുക്കെ വന്നു കൂടി പറഞ്ഞിതു— കൎത്താ
വെ ആ ചതിയൻ ജീവനൊടിരിക്കുമ്പൊൾ തന്നെ മൂന്നു നാളി
ലകം ഞാൻ ഉണൎന്നു വരുന്നു എന്നു പറഞ്ഞ പ്രകാരം ഞങ്ങൾ
ഒൎത്തിട്ടുണ്ടു— അതുകൊണ്ട് അവന്റെ ശിഷ്യന്മാർ വന്നു അവനെ
മൊഷ്ടിച്ച് അവൻ മരിച്ചവരിൽ നിന്ന് ഉണൎന്നു വന്നു എന്നു ജന
ത്തൊട് പറഞ്ഞാൽ ഒടുക്കത്തെ ചതി മുമ്പിലെത്തതിനെക്കാൾ വി
ഷമമായി തീരും— എന്നു വരാതിരിക്കെണ്ടതിന്നു മൂന്നുനാൾവ
രെ കുഴിയെ ഉറപ്പാക്കി വെപ്പാൻ കല്പിക്ക— അവരൊട് പിലാതൻ
നിങ്ങൾ്ക്കു കാവൽക്കൂട്ടം ഉണ്ടാക പൊവിൻ— അറിയുന്നെടത്തൊ
ളം ഉറപ്പു വരുത്തുവിൻ എന്നു പറഞ്ഞു— അവരും ചെന്നു കല്ലിന്നു
മുദ്രയിട്ടു കുഴിയെ കാവൽക്കൂട്ടം കൊണ്ട് ഉറപ്പാക്കുകയും ചെ
യ്തു— (മത്ഥ.)

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/126&oldid=194500" എന്ന താളിൽനിന്ന് ശേഖരിച്ചത്