താൾ:GkVI22cb.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൦

വൃത്തി വരുവാൻ സെവകർ ഇവ ചെയ്തതു— പിന്നെ അവിടെ ഇരുന്നു
കൊണ്ട് അവനെ കാത്തു— (യൊ. മ. മാ. ലൂ)

ജനം നൊക്കി നില്ക്കയല്ലാതെ കടന്നു പൊകുന്നവർ തലക
ളെ കുലുക്കി അവനെ ദുഷിച്ചു പറഞ്ഞിതു— ഹൊ മന്ദിരത്തെ മൂന്നു
നാളു കൊണ്ടു പണിയുന്നവനെ നിന്നെ തന്നെ രക്ഷിക്ക നീ ദൈവ
പുത്രൻ എങ്കിൽ ക്രൂശിൽ നിന്ന് ഇറങ്ങി വാ— എന്നതിന്നു ഒത്തവ
ണ്ണം മഹാപുരൊഹിതരും ശാസ്ത്രീകൾ മൂപ്പന്മാരുമായി പരിഹസി
ച്ചു പറഞ്ഞിതു ഇവൻ മറ്റവരെ രക്ഷിച്ചു തന്നെത്താൻ രക്ഷിപ്പാ
ൻ കഴികയില്ല— അവൻ ദൈവം തെരിഞ്ഞെടുത്ത ഇസ്രയെൽ
രാജാവെങ്കിൽ ഇപ്പൊൾ ക്രൂശിൽ നിന്ന് ഇറങ്ങി വരട്ടെ— എന്നാൽ
നാം അവനിൽ വിശ്വസിക്കും— ഞാൻ ദെവപുത്രൻ എന്നു ചൊല്ലി
ക്കൊണ്ടു അവൻ ദൈവത്തിൽ ആശ്രയിച്ചുവല്ലൊ ആയവൻ ഇ
വനെ ഇഛ്ശിക്കുന്നു എങ്കിൽ ഇപ്പൊൾ ഉദ്ധരിക്കട്ടെ എന്നു പഴിച്ചു
പറഞ്ഞു— പടജ്ജനങ്ങളും അടുത്തു വന്നു കാടി കൊണ്ട കാണിച്ചു
നീ യഹൂദരുടെ രാജാവായാൽ നിന്നെ തന്നെ രക്ഷിക്ക എന്ന് അവ
നെ പരിഹസിച്ചു(മ. മാ. ലൂ.)

തൂക്കിവിട്ട ദുഷ്പ്രവൃത്തിക്കാരിൽ ഒരുത്തൻ നീ മശീഹ എ
ങ്കിൽ നിന്നെയും ഞങ്ങളെയും രക്ഷിക്ക എന്നു അവനെ ദുഷി
ച്ചപ്പൊൾ— മറ്റവൻ അവനെ ശാസിച്ചു— നീ ഈ ശിക്ഷാവിധിയിൽ
തന്നെ ആയിട്ടും ദൈവത്തെ ഭയപ്പെടാതിരിക്കുന്നുവൊ— നാമൊ
ന്യായപ്രകാരം സത്യം— നാം വ്യാപരിച്ചതിന്നു യൊഗ്യമായതു കിട്ടി
പൊയല്ലൊ— ഇവനൊ പറ്റാത്തത് ഒന്നും വ്യാപരിച്ചില്ല എന്ന് ഉത്ത
രം ചൊല്ലി— കൎത്താവെ നിന്റെ രാജത്വത്തിൽ നീ വരുമ്പൊൾ എ
ന്നെ ഒൎക്കെണമെ എന്നു യെശുവൊടു പറഞ്ഞു— യെശു അവനൊ
ട് ആമെൻ ഞാൻ നിന്നൊട് ചൊല്ലുന്നിതു ഇന്നു നീ എന്നൊടു കൂടെ
പരദീസയിൽ ഇരിക്കും എന്നു പറകയും ചെയ്തു—(ലൂ)

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/122&oldid=194505" എന്ന താളിൽനിന്ന് ശേഖരിച്ചത്