താൾ:GkVI22cb.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൯

ചയമുള്ളവനാകയാൽ യെശുവൊടു കൂട മഹാപുരൊഹിതന്റെ
നടുമുറ്റത്തു കടന്നു— പെത്രൻ വാതുക്കൽ പുറത്തു നില്ക്കുമ്പൊൾമ
ഹാപുരൊഹിതനൊട് പരിചയമുള്ള മറ്റെ ശിഷ്യൻ പുറപ്പെട്ടു വാ
തില്ക്കാരത്തിയൊട് പറഞ്ഞു പെത്രനെ അകത്തു വരുത്തി— എന്നാ
റെ വാതിൽ കാക്കുന്ന ബാല്യക്കാരത്തി പെത്രനൊട് പക്ഷെ നീയും
ആയാളുടെ ശിഷ്യരിൽ കൂടിയവനൊ എന്നു പറയുന്നു അല്ല എ
ന്നു അവൻ പറയുന്നു— അന്നു കുളിർ ആകകൊണ്ടു ദാസരും ഭൃത്യ
രും കനൽ കൂട്ടി തീ കാഞ്ഞു കൊണ്ടു നിന്നിരിക്കെ പെത്രനും അവ
രൊടു കൂട നിന്നു തീ കാഞ്ഞു കൊണ്ടിരുന്നു— എന്നാറെ മഹാപുരൊ
ഹിതൻ യെശുവിനൊട് അവന്റെ ശിഷ്യന്മാരെയും ഉപദെശത്തെ
യും കുറിച്ചു ചൊദിച്ചപ്പൊൾ യെശു ഉത്തരം ചൊല്ലിയതു— ഞാൻ ലൊ
കത്തൊടു പരസ്യത്തിൽ പറഞ്ഞു— പള്ളിയിലും എല്ലാ യഹൂദന്മാരും
കൂടുന്ന ദേവാലയത്തിലും ഞാൻ എപ്പൊഴും ഉപദേശിച്ചു രഹസ്യത്തി
ൽ ഒന്നും ഉരെച്ചതും ഇല്ല— നീ എന്നൊടു ചൊദിക്കുന്നതു എന്തു കെ
ട്ടവരൊട് ഞാൻ അവരെ കെൾ്പിച്ചതു എന്തു എന്നു ചൊദിക്ക— കണ്ടാ
ലും ഞാൻ പറഞ്ഞവ അവർ അറിയുന്നു— എന്നു പറഞ്ഞാറെ ഭൃത്യരി
ൽ അരികെ നില്ക്കുന്ന ഒരുത്തൻ— മഹാപുരൊഹിതനൊടു ഇങ്ങനെ ഉ
ത്തരം ചൊല്ലന്നുവൊ എന്നു പറഞ്ഞു യെശുവിന് കുമകൊടുത്തു— അ
തിനു യെശു ഞാൻ ദൊഷമായി സംസാരിച്ചു എങ്കിൽ ദൊഷം എ
ന്നതിന്നു തുമ്പുണ്ടാക്ക നല്ലവണ്ണം എങ്കിൽ എന്നെ തല്ലുന്നത് എന്ത്
എന്നു പറഞ്ഞു— ഹന്നാ അവനെ കെട്ടപ്പെട്ടവനായി മഹാപുരൊ
ഹിതനായ കയഫാവിനടുക്കെ അയച്ചു—

മഹാപുരൊഹിതരും (മൂപ്പരുമായി) സ്മനെദ്രീയം ഒക്കെയും
യെശുവെ മരിപ്പിക്കെണ്ടതിന്നു അവന്റെ നെരെ കള്ളസ്സാക്ഷ്യം
അന്വെഷിച്ചുപൊന്നു കണ്ടിട്ടില്ല താനും— അനേകർ അവ
ന്റെ നെരെ കള്ളസ്സാക്ഷ്യം ചൊല്ലീട്ടും, സാക്ഷ്യങ്ങൾ ഒത്തില്ല— ഒടു

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/111&oldid=194521" എന്ന താളിൽനിന്ന് ശേഖരിച്ചത്