താൾ:GkVI22cb.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൦

ക്കം രണ്ടു കള്ളസ്സാക്ഷികൾ വന്നു പറഞ്ഞിതു— ഈ കൈപ്പണിയായ
മന്ദിരത്തെ ഞാൻ അഴിച്ചു മൂന്നു ദിവസം കൊണ്ടു കൈപ്പണിയല്ലാ
ത്ത മറെറാന്നിനെ എടുപ്പിക്കും എന്ന് ഇവൻ പറയുന്നതു ഞങ്ങൾ
കെട്ടു— എന്നിപ്രകാരവും അവരുടെ സാക്ഷ്യം ഒത്തതും ഇല്ല— എന്നി
ട്ടു മഹാപുരൊഹിതൻ എഴുനീറ്റു അവനൊട് നീ ഒരുത്തരവും പറയു
ന്നില്ലയൊ ഇവർ നിന്റെ നെരെ സാക്ഷ്യം ചൊല്ലുന്നതു എങ്ങനെ—
എന്നു പറഞ്ഞാറെ യെശു മിണ്ടാതെ നിന്നു— മഹാപുരൊഹിതർ ശാ
സ്ത്രീകൾ മുതലായ ജനമൂപ്പന്മാർ നീ മശീഹ എങ്കിൽ ഞങ്ങളൊടു പ
റ എന്നു ചൊല്ലിയാറെ— നിങ്ങളൊട് പറഞ്ഞാലും നിങ്ങൾ വിശ്വസി
ക്കയില്ല— ഞാൻ ചൊദിച്ചാലും എന്നൊട് ഉത്തരം ചൊല്ലുകയില്ല വി
ട്ടയക്കയും ഇല്ല— മഹാപുരൊഹിതൻ അവനൊടുചൊല്ലിയതു— അനു
ഗ്രഹിക്കപ്പെട്ട ദൈവത്തിന്റെ പുത്രനായ മശീഹനീ തന്നെയൊ എ
ന്നു ഞങ്ങളൊട് പറയെണ്ടതിന്നു ഞാൻ ജീവനുള്ള ദൈവത്താ
ണ നിന്നൊടു ചൊദിക്കുന്നു— അവനൊട് യെശു നീ പറഞ്ഞുവല്ലൊ
ഞാൻ ആകുന്നു— ശെഷം ഞാൻ നിങ്ങളൊട് ചൊല്ലുന്നിതു— ഇതു
മുതൽ മനുഷ്യപുത്രൻ സൎവ്വശക്തിയുടെ വലഭാഗത്തിരിക്കുന്നതും
വാനത്തിൻ മെഘങ്ങളിന്മെൽ വരുന്നതും നിങ്ങൾ കാണും എന്നു പ
റഞ്ഞു— ഉടനെ മഹാപുരൊഹിതൻ തന്റെ വസ്ത്രങ്ങളെ കീറി
ഇവൻ ദൈവദൂഷണം പറഞ്ഞു ഇനി സാക്ഷികളെ കൊണ്ട് നമുക്കു
എന്ത് ആവശ്യം ഇതാ അവന്റെ ദൂഷണം ഇപ്പൊൾ കെട്ടുവല്ലൊ
നിങ്ങൾക്ക് എങ്ങനെ തൊന്നുന്നു— എന്നു പറഞ്ഞപ്പൊൾ എല്ലാ
വരും അവനെ മരണയൊഗ്യൻ എന്നു വിധിച്ചു കളഞ്ഞു (മ. മാ. ലൂ.)

ശിമൊൻ പെത്രനൊ തീ കാഞ്ഞു നില്ക്കുമ്പൊൾ ഒരു ബാ
ല്യക്കാരത്തി വന്നു സമീപത്തു നില്ക്കുന്നവരൊട് ഇവൻ ആ കൂട്ടരി
ൽ ഉള്ളവനത്രെ എന്നു പറഞ്ഞു തുടങ്ങി— നീയും അവന്റെ ശിഷ്യ
രിൽ ഒരുത്തൻ അല്ലയൊ എന്നു ചിലർ അവനൊടു പറഞ്ഞാറെ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/112&oldid=194519" എന്ന താളിൽനിന്ന് ശേഖരിച്ചത്