താൾ:GkVI22cb.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൭

ത്തു വീണു— ആരെ തിരയുന്നു എന്നു പിന്നെയും അവരൊട് ചൊദി
ച്ചതിന്നു— നചറയ്യനായ യെശുവെ എന്നു പറഞ്ഞപ്പൊൾ യെശുഉ
ത്തരം ചൊല്ലിയതു— ഞാൻ ആകുന്നു എന്നു നിങ്ങളൊടു പറഞ്ഞുവ
ല്ലൊ— ആകയാൽ എന്നെ തിരയുന്നു എങ്കിൽ ഇവരെ പൊകുവാ
ൻ വിടുവിൻ— എന്നതിനാൽ നീ എനിക്കു തന്നവരിൽ ആരെയും
ഞാൻ നഷ്ടമാക്കീട്ടില്ല, എന്നു ചൊല്ലിയ വചനത്തിന്നു നിവൃത്തിവ
രെണ്ടിയിരുന്നു— അവനെ കാണിച്ചുകൊടുക്കുന്നവൻ ഞാൻഏ
വനെചുംബിച്ചാൽ അവൻ തന്നെ ആകുന്നു ആയവനെ പിടിച്ചു
കൊൾ്വിൻ എന്ന് അവൎക്കു ലക്ഷണം കൊടുത്തിരുന്നു— പിന്നെ ക്ഷ
ണത്തിൽ യെശുവിന്നു നെരിട്ടു വന്നു റബ്ബീ വാഴുക എന്നു പറഞ്ഞു
അവനെ ചുംബിച്ചു— അവനൊടു യെശു തൊഴാ എന്തിനായി വന്നു
യൂദാവെ മനുഷ്യപുത്രനെ ചുംബനം കൊണ്ടൊകാണിച്ചു കൊടുക്കു
ന്നു എന്നുപറഞ്ഞു—

ഉടനെ അവർ അടുത്തു യെശുവിന്മെൽ കൈ കളെ വെച്ച് അ
വനെ പിടിച്ചു അവനൊട് കൂടിയുള്ളവരൊ വരുന്നതു കണ്ടു കൎത്താ
വെ ഞങ്ങൾ വാളാൽ വെട്ടുകയൊ എന്നു ചൊല്ലി— അവരിൽ വരുന്ന
വനായ ശിമൊൻ പെത്രൻ തനിക്കുള്ള വാളെ ഊരി, മഹാപുരൊഹി
തന്റെ ദാസനെ വെട്ടി അവന്റെ വലത്തു കാതെ അറുത്തു കളഞ്ഞു
ആ ദാസനു മല്കൻ എന്നു പെർ ഉണ്ടു— അതിന്നു യെശു ഇത്രൊളം
വിടുവിൻ എന്നു ചൊല്ലി ആയവന്റെ ചെവിയെ തൊട്ടു സൌഖ്യം
വരുത്തി— പിന്നെ പെത്രനൊട് പറഞ്ഞു വാൾ ഉറയിൽ ഇടു വാൾ എ
ടുക്കുന്നവൻ ഒക്കയും വാളാൽ നശിച്ചു പൊകും സത്യം. പിതാവു എ
നിക്കു തന്ന പാനപാത്രം ഞാൻ കുടിക്കാതിരിക്കയൊ— അല്ല ഞാ
ൻ തൽക്ഷണം എന്റെ അഛ്ശനൊടു പന്ത്രണ്ടു ലെഗ്യോൻ ദൂതരി
ലും അധികം എനിക്കു നിറുത്തെണ്ടതിന്നു അപെക്ഷിച്ചുകൂടാ എ
ന്നു തൊന്നുന്നുവൊ— എന്നാൽ തിരുവെഴുത്തുകൾക്ക് എങ്ങിനെ നി

13.

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/109&oldid=194524" എന്ന താളിൽനിന്ന് ശേഖരിച്ചത്