Jump to content

താൾ:GkIX36.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മഹമ്മതചരിത്രം

൧ . ആദാമിന്റെ മക്കളായമനുഷ്യരെപാപമരണ
ങ്ങളിൽനിന്നു രക്ഷിക്കെണംഎന്നുവെച്ചുദൈവമായപി
താവതന്റെവചനമാകുന്ന ഏകജാതനെഈലൊകത്തി
ൽഅയച്ചപ്പൊൾ അവൻ ദാവിദ്രാജ കുലത്തിൽ മൎയ്യം
എന്നൊരുകന്യകയിൽനിന്നുജനിച്ചുയഹൂദരാജ്യത്തി
ൽവളൎന്നുമൊശനബിമൂലമായ്വന്നദെവകല്പനഒക്ക
യുംകൈക്കൊണ്ടുനടന്നുദെവാത്മാവനിറഞ്ഞുഉപദെ
ശിച്ചുംഅതിശയമായസ്നെഹപ്രവൃത്തികളെചെയ്തുംകൊ
ണ്ടിരുന്നശെഷംലൊകരക്ഷെക്കായിട്ടപ്രാണനെയുംകൂ
ടഉപെക്ഷിച്ചുമരിച്ചവരിൽനിന്നുയിൎത്തെഴുനീറ്റുത
ന്നെആശ്രയിച്ചവരൊടലൊകത്തിൽഎങ്ങുംപൊയിഈ
സുവിശെഷംസകലജാതികളൊടുംഅറിയിപ്പാൻ
കല്പിച്ചുസ്വൎഗ്ഗത്തിൽകരെറിയപ്പൊൾമുമ്പെവാഗ്ദ
ത്തംചെയ്തപ്രകാരംതന്നെതന്റെആത്മാവിനെവി
ശ്വാസികളിൽഇറക്കിപാൎപ്പിക്കയുംചെയ്തു—അവ
രും ദെവാത്മാവിനാൽശക്തന്മാരായിപുറപ്പെട്ടുപല
രാജ്യങ്ങളിലുംചെന്നുസുവിശെഷം(എന്നുള്ള ഇഞ്ചി
ലെ)അറിയിച്ചുദെവകൃപയാലെഏറിയആളുക
ളെയെശുവിൽവിശ്വസിപ്പിച്ചുപൊന്നു—അന്നുരൊമ

"https://ml.wikisource.org/w/index.php?title=താൾ:GkIX36.pdf/5&oldid=186994" എന്ന താളിൽനിന്ന് ശേഖരിച്ചത്