പൗെരോഹിതീയോഗ്യമാരോഹതാസനം,
ഉചിതവിധി പലതിനുമുപദിശത കൎത്തവ്യ-
മൂനാതിരേകവിഹീനം വിചാൎയ്യ മേ.
പ്രണയമിതു മമ; തദിദമനുമതമിതാകിലോ
പ്രാപ്തകാലം കൎമ്മ പേൎത്തു തുടങ്ങുക.
തുഹിനഗിരിയൊടു സുതയെ മമ തരികയെന്നു പോയ്
തോഷേണ യാചിപ്പി,നീഷലുണ്ടാകൊലാ,
മലയരശനിതു മനസി തെളികിലുമരുന്ധതീ
മാനിച്ചറിയണം മേനാമനോഗതം.
ഇനിയരുതു മുനിവരരെ! ലവമപി വിളംബന-
മിങ്ഹു വാഴുന്നു ഞാൻ നിങ്ങൾ വരുവോളം,'
പരമശിവമൊഴികളിതി സുരമുനികളും കേട്ടു
പാരം പ്രസാദിച്ചിതാരംഭസത്വരം,
ദ്രുതമമിതകുതുകമൊടു സമുചിതമുണൎത്തിച്ചു
തുഷ്ട്യാ നടപ്പാൻ നമസ്ക്കാരവും ചെയ്തു:
"അഘനികരനിരയമയമുയരെ നിവിരായ്വതി-
ന്നാനന്ദമൂൎത്തെ! നമശ്ശിവായേശ! തേ;
വയമിവിടെ വരുമളവുമിഹ വസ മഹാദേവ!
വന്ദാമഹേ പദമെന്നു നടകൊണ്ടു.
ഉടനുമറി വിരവൊടവർ തുഹിനഗിരിമന്ദിര-
മോഷധിപ്രസ്ഥനഗരമകംപുക്കു.
അരുതു പുനരചവപതിപുരവിഭവമോതുവാ-
നബ്ജഭൂവിന്നുമനന്തനും ജീവനും.
അതുപൊഴുതിലവിടെയുടനുടമയൊടകംപുക്കൊ-
രാദിപുരുഷസുതന്മാൎക്കെഴുവൎക്കും
അനുപമമൊരനുഭവമതകുതളിരിലോൎക്കിലി-
ന്നാരുമവരിലുമാളല്ല ചൊല്ലുവാൻ.
ഒരുവനൊരു കഥപറകിലപരനതു കേൾ്ക്കില-
ങ്ങോടേണമേ ബുദ്ധിയെന്നുവച്ചോതുവൻ.*
അവനിഭൂവരമരപദമഹജനതപസ്സത്യ-
മാദിയാം ലോകങ്ങളേഴിലുമില്ല
- 'ഒരുവനൊരു കുറപറകിലപരനതു കേൾക്കില-
ങ്ങൊട്ടുമേ ബുദ്ധിയില്ലെന്നു വച്ചോതുവൻ'(പാഠാന്തരം).