തവ ചരണസുരധരണിരുഹതണലിൽ ഞങ്ങളെ-
ത്താപംവിനാ വച്ചു ഗോപനം ചെയ്ക നീ.
യതിമതികൾ തിരകിൽ മുഹുരുതകുമുടൽ സാവക-
മേവം മിഴികളിലേവനും ദുർല്ലഭം.
അപരമിതിലധികമൊരു പുതുമയിനിയെന്തുള്ള-
തങ്ങനേയുള്ള നീ ഞങ്ങളേയോർത്തിതു.
അമിതമൊരു സുകൃതഫലവിലസിതമിതെത്രയു
മാശ്ചയ്യമെന്നൊഴിഞ്ഞെന്തു ചൊല്ലാവതും!
അപരിമിതമൊരുകുതുകമകടളിരിലസ്മാക-
മാജ്ഞാനിയോഗം ലഭിച്ചുകൊണ്ടീടുവാൻ,
അതിനു കനിവിനിയരുളുകരുതു ബഹുതാമസ-
മാർത്തബന്ധോ! തവ കാൽത്തളിർ കൂപ്പിടാം."
സരസമിതി സവിധബുവി സനതിനുതിസംഗതാൻ
സപ്തർഷികളൊടങ്ങിത്ഥമുചേ ശിവൻ;
"അതിമുഹിതം രിതമെഴുമജതനയരേ! നിങ്ങ-
ളർച്ചനം ചെയ്വരേ ശശ്വന്മപദം.
അനുഭജനനിരതജനനിനവിനു പരാധീന
മംഗം മമാന്തരം നിങ്ങളറിയുമേ.
നിരുപധികനിരവധികനിരുപമമുരുപ്രേമ
നിങ്ങളിലുണ്ടു മേ; നിങ്ങൾക്കതെന്നിലും;
ചില മൊഴികൾ പറവനിഹ ശിതമതികളേ! ന്ങ്ങൽ
ചിന്തിച്ചു ചൊല്ലുവിൻ ബന്ധുകൃത്യോചിതം.
ജ്വലദനലമിഴിയിൽ മമ ശലഭതേ ലഭിച്ചുപോയ്
ചൂതായുധൻ സർവ്വഭൂതസുഖാവഹൻ.
ദ്രുതമവനൊരുടൽ കനിവോടഹമിഹ കൊടായ്തിലോ
ദ്വൈതപ്രപഞ്ചവിചേ്ഛദമുടൻ വരും.
അഗതിയൊടു രുദതിയൊടു രതിയൊടു കുറിച്ചു ഞാ-
"നദ്രിജോദ്വാഹാദനന്തര 'മെന്നതും,
അസുരകൃതമമർഭയമപി നനു വിനേതവ്യ,
മദ്രിപുത്ര്യാം മമ പുത്രനുണ്ടാകിലേ.
ജഗദവനവിധികൾ പലതകതളിരിൽ വേണുന്നു
ചെമ്മേ സഹായമായ് നിങ്ങളിരിക്കിലോ.
പലമൊഴികൾവഴികൾ മമ കുലഗിരിസുതോദ്വാഹ-
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.