പാട്ടിൽപ്പഴുപ്പിച്ചുണക്കിക്കതുരടിട്ടു:
നീട്ടിത്തുടങ്ങി തിരുമുടി മെല്ലേവേ.
ചൊല്ലിക്കൊടുക്കണമേകവാരം തദാ
കില്ലിലില്ലവൾ പഠിച്ചീമതപ്പൊഴെ.
ഇല്ലാ മറവിയും സംശയലേശവും;
കല്ലിന്മെലുള്ള കീറ്റിവ്വതു തുല്യമാം;
കേൾപ്പാൻ കൊതിച്ചവകേട്ടാൽ ഗ്രഹിച്ചുകൊ
ണ്ടോർപ്പവൾതാനേ വികൽപ്പവും തീർപ്പവൾ;
താൽപര്യവുമതിൻ തത്വവും കാൺമവൾ;
നൈഷ്ഫല്യമെങ്ങു തദഭ്യാസസമ്പദാം?
ലക്ഷസംഖ്യം തദാ ഗന്ധർവകിന്നാര-
യക്ഷവിഭ്യാധരരാജകുമാരിമാർ
ശിക്ഷാദിഭിക്ഷാദിസൽഗുണദക്ഷമാർ;
പക്ഷപാതംപൂണ്ടവരിലെല്ലാവരും
ഒട്ടല്ല വാഝല്യകാരുണ്യമുള്ളില-
ങ്ങൊട്ടല്ലവർക്കുമിങ്ങോട്ടും പ്രതിപത്തി.
സഖ്യം സഖിക്കൂ ചേടിത്വം സഖിത്വവും
മുഖ്യസംബന്ധമിയന്നവരുമതിൽ
ഒട്ടൊട്ടറിഞ്ഞുതാൻ മുട്ടക്കളിച്ചന്ന
വിട്ടുപോകാതെ സഹോദരസ്നേഹേന
പൂഴിക്കളത്തിലെഴുത്തുപാത്തിലും
തോഴികഴായിപ്പലരുണ്ടതെങ്കിലും
എന്നതിൽവച്ചു വിശേഷിച്ചു തൽഗുണ-
മൊവ്വിലേ സക്തമാരായിതു രണ്ടപേർ.
ഒന്നുവിജയയെന്നന്യ ജയയെന്നും
ധന്യധന്യേ ദിവ്യ കന്യേ ഉഭേ ചതേ.
തന്നേനിധിപോലെയെന്നുമേ കാത്തവർ
സന്നിധിയീന്നൊരു നേരം പിരിയാതെ
താതൻ മടിയിലേ താൻ ചെന്നിരി
പാദം തൊഴുതങ്ങു താഴത്തു വാഴ്വവർ
കർമകുശലമാരമ്മക്കുമിഷ്ടമാർ
നർമപുണമാർ നിർമ്മലചിത്തമാർ
- 'ചാരത്തവർകളും [പാഠഭേദാ]
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.