Jump to content

താൾ:Girija Kalyanam 1925.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
26
ഗിരിജാകല്യാണം

സൌവൎണ്ണമാടയും ചാൎത്തി ശൂഭദിനേ.
അ‌ഞ്ജനവൎണ്ണയ്ക്കു ചേൎന്നതിതെന്നിട്ടു
മഞ്ഞത്തുകിൽ പലരും വച്ചു കാഴ്ചയും.
വച്ചുമൊളിച്ചുമെടുത്തുമുടുത്തുമ-
ങ്ങച്ചേലയെല്ലാം മു‌‌ഷിച്ചിതു നിച്ചലും.
അച്‌ഛനുടേ മടിയിൽചെന്നിരുന്നുകൊ-
ണ്ടിച്‌ഛപറഞ്ഞു ലഭിച്ചുകൊള്ളും സദാ.
സമ്മോദസല്ലാപഭേദങ്ങൾ ചെയ്തുകൊ-
ണ്ടമ്മയ്ക്കുമുന്മേഷമുള്ളിൽ വിളയിക്കും.
നിത്യവുംവന്നു സേവിക്കുമവൎക്കൊക്കെയും
ഹൃദ്യവസ്തുക്കൾ കൊടുക്കുമയന്ത്രിതം.
നൃത്തഗീതാദികൾ ചെയ്തു സേവിച്ചുകൊ-
ണ്ടപ്സരസ്ത്രീകൾ പോവാൻ തുടങ്ങും വിധൗെ
അച്‌ഛനോടച്ചെവി തന്നിലറിയിച്ചു
പൊൽച്ചേലകഞ്ചുളീദിവ്യാഭരണാദി
വിശ്രാണനംചെയ്തു നാളെ വരികെന്നു
വിശ്വൈകമാതാവയച്ചാളവർകളെ.

എത്രയും പ്രീതിപൂണ്ടങ്ങവ‌ർ പോയാലൊ-
രുദ്യോഗമാളിമാരോടുമൊരുമിച്ചു
നിത്യമായ് ക്കണ്ടതും കേട്ടതും കത്രചിൽ
നൃത്തഗീതാദ്യമനുകരിച്ചീടുവാൻ.
തച്ചരീതങ്ങളോടമ്മതൻ മുമ്പിലാ-
മച്‌ഛനറിയരുതെന്നുണ്ടു നിശ്ചയം.
തൽക്ഷണമക്കോപ്പറിഞ്ഞു പത്നീമുഖാ-
ദക്ഷീണവാസനാം വിദ്യാസു താം സുതാം
ശിക്ഷ ശിഷ്യൻ പിതാ സൻമുഹൂർത്തത്തിങ്ക
ലക്ഷരാഭ്യാസമയ്യാണ്ടിൽ ത്തുടങ്ങിച്ചു.
സ്സൎവ്വലിപികൾ പടിച്ചു ദൃഢമുട
നവ്വയസിങ്കലിറക്കി തിരുമുടി.
ഉൎവ്വരാഭൎത്താവു താനേ പഠിപ്പിച്ചു
സൎവ്വസാഹിത്യസംഗീതകലകളെ.
വാസനയെല്ലാറ്റിനും കണ്ടു പ്രീതനായ് ;
വേധനം ചെയ്തു കാതേഴാം വയസ്സിങ്കൽ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/45&oldid=154035" എന്ന താളിൽനിന്ന് ശേഖരിച്ചത്